ഞാൻ ഗന്ധർവ്വൻ സിനിമക്ക് മേലെ പോകുമോ ഇത്


2002 ൽ ഇറങ്ങിയ നന്ദനം എന്നെ ചിത്രത്തിന്റെ തമിഴ് റീമേക്കായ സീദൻ- ലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്ക് കടന്നു വന്ന താരമാണ് ഉണ്ണിമുകുന്ദൻ, ഉണ്ണി മുകുന്ദന്റെ മലയാളത്തിലെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 ആയിരുന്നു. ആ സിനിമയിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.
തുടർന്ന് ബാങ്കോക് സമ്മർ, തൽസമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2012- ൽ വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായി. മല്ലുസിങ്ങിന്റെ വലിയ വിജയം ഒരുപിടി സിനിമകളിൽ നായകവേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് പിന്നീട് അവസരമൊരുക്കി.

അവയിൽ ഭൂരിപക്ഷം ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് 2014- ൽ ലാൽജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ഉണ്ണി മുകുന്ദൻ നായകനായി. ആ സിനിമ വലിയ വിജയമാകുകയും ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസനേടുകയും ചെയ്തു. തുടർന്ന് നായകനായും ഉപനായകനായും വില്ലനായുമെല്ലാം മുപ്പതിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു താരം പങ്കുവെച്ച പുതിയൊരു ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഗന്ധർവ്വൻ ലുക്കിലുള്ള ഒരു ചിത്രമാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്, സുജിത്ത് എന്ന ആൾ എഡിറ്റ് ചെയ്ത ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്,

നിങ്ങൾ ഗന്ധർവ ജൂനിയർ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുജിത്തിന്റെ ശ്രമം അഭിനന്ദനാർഹമാണെന്നും ഫോട്ടോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ കുറിച്ചു. നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വന്നു കൊണ്ടിരിക്കുന്നത്, ഈ ക്ലാസ്സിക്‌ ചിത്രത്തിന്റെ മേലെ ഈ ഗന്ധർവ്വൻ പോകുമോ’ എന്നാണ് ഒരാൾ ചിത്രത്തിന് നൽകിയ കമെന്റ്. ഇതിന് ‘അറിയില്ല ബ്രോ. എന്നാൽ എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന നല്ല ചിത്രമായിരിക്കും, അതിനാണ് ഞാൻ ശ്രമിക്കുന്നത്’, എന്നാണ് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി. താരത്തിന്റെ ഈ മറുപടി ഏറെ വൈറലായി മാറിയിരിക്കുകയാണ്.