ഞാൻ ചെയ്തത് തെറ്റാണെങ്കിൽ അയാൾ അതെന്റെ മുഖത്തു നോക്കി തന്നെ പറയും

സിനിമ താരങ്ങളെ പോലെ തന്നെ സുപരിചിതയാണ് ഭാഗ്യലക്ഷ്മി പ്രേക്ഷകർക്ക്. നിരവധി നായികമാർ ആണ് ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ കൂടി ബിഗ് സ്‌ക്രീനിൽ എത്തിയത്. ഒരുകാലത്ത് മലയാള സിനിമയിലെ ഒട്ടുമിക്ക നായികമാർക്കും ശബ്‌ദം നൽകിയിരുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. ഇന്നും ഡബ്ബിങ് മേഖലയിൽ സജീവമാണ് താരം. മഞ്ജു വാര്യർ, രേവതി, ഉർവശി, അമല, പാർവതി, ശോഭന തുടങ്ങി നിരവധി നായികമാർക്ക് ശബ്‌ദം നൽകിയ താരമാണ് ഭാഗ്യലക്ഷ്മി. ഒരു പക്ഷെ ഭാഗ്യലക്ഷ്മിയെ പോലെ ശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റും മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം. ബിഗ് ബോസ് ഷോയിൽ ഭാഗ്യലക്ഷ്മി മത്സരിക്കാൻ എത്തിയിരുന്നു എങ്കിലും പരിപാടിയുടെ കുറച്ച് ദിവസങ്ങൾക്ക് ശേഷം താരം പുറത്താക്കുകയായിരുന്നു. പരുപാടിയിൽ മുതിർന്ന മത്സരാർത്ഥി ആയിരുന്നു താരം എങ്കിലും പലപ്പോഴും സഹമത്സരാര്ഥികളോട് താരം ചൂടാകുകയും ദേക്ഷ്യപ്പെടുകയും ചെയ്തിരുന്നു. ഭാഗ്യലക്ഷ്മി മറ്റുള്ളവരോട് പെട്ടന്ന് ദേക്ഷ്യപ്പെടുന്ന ആൾ ആണെന്നുള്ള സംസാരവും സിനിമ മേഖലയിൽ ഉണ്ട്. ഇപ്പോൾ തന്റെ സ്വഭാവത്തെ പറ്റി മനസ്സ് തുറക്കുകയാണ് ഒരു അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, വളരെ പെട്ടന്ന് ചൂടാകുകയും ദേക്ഷ്യപ്പെടുകയും ചെയ്യുന്ന ഒരാൾ ആണ് ഞാൻ എന്നാണ് പലരും പറയുന്നത്. ദേക്ഷ്യം വന്നാൽ ഞാൻ മറ്റൊരാൾ ആകുമെന്ന് പറയുന്നത് ശരിയാണ്. എന്റെ മുഖഭാവം പോലും മാറുമെന്നാണ് സത്യം. ഒരിക്കൽ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു ഭാഗ്യലക്ഷ്മിയോട് ഐ ലവ് യു പറയാൻ പേടി ആണെന്ന്, കാരണം അടുത്ത നിമിഷം അടിയാണോ വീഴുന്നത് എന്ന് പറയാൻ കഴിയില്ല എന്ന്. എന്നാൽ പുറത്തുള്ളവർ ഞാൻ ചൂടാകുന്ന മാത്രമേ കണ്ടിട്ടുള്ളു, എന്നാൽ ഞാൻ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് എന്റെ വീട്ടിൽ പെരുമാറുന്നത്. ആരും അത് കാണാറില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ എന്നെ മുഖത്ത് നോക്കി അത് പറയുന്നത് എന്റെ മൂത്ത മകൻ ആണ്. അവൻ ഓപ്പൺ ആയി തന്നെ എന്നോട് എന്റെ തെറ്റുകൾ പറഞ്ഞു തരാറുണ്ട്. സത്യത്തിൽ എന്റെ അടുത്ത സുഹൃത്തും അവൻ ആണെന്ന് പറയാം.

ഞാൻ എന്തെങ്കിലും ചെയ്തിട്ട് അത് അവനോട് പറഞ്ഞാൽ അത് അത്ര വലിയ ക്രെഡിറ്റ് ഒന്നും അല്ല കേട്ടോ, അല്ലെങ്കിൽ ആ ചെയ്തത് ശരിയായില്ല എന്നൊക്കെ അയാൾ എന്റെ മുഖത്ത് നോക്കി തന്നെ പറയാറുണ്ട് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.