തിരുമ്പി വന്തിട്ടേന്ന് സൊല്ല്, പതിനഞ്ച് കിലോ ഭാരം ഒറ്റയടിക്ക് കുറച്ച് നിവിൻ പോളി


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് നിവിൻ പോളി. നിരവധി സിനിമകളിൽ കൂടി ആണ് താരം ആരാധകരെ സ്വന്തമാക്കിയത്. എന്നാൽ അടുത്തിടെയായി വലിയ രീതിയിൽ ഉള്ള ബോഡി ഷൈമിങ്ങുകൾ ആണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ ഉയരുന്നത്. നടൻ ആയാൽ സ്വന്തം ശരീരത്തിനോട് സ്നേഹവും ശ്രദ്ധയും വേണമെന്നും നിവിൻ പോളി എന്ന നടന്റെ കാലം കഴിഞ്ഞെന്നും തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിനെതിരെ  സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരുന്നത്.

എന്നാൽ ഇപ്പോഴിതാ നിവിന്റെ പുതിയ ലുക്ക് കണ്ടു അമ്പരന്നിരിക്കുകയാണ് താരത്തിനെ കുറ്റം പറഞ്ഞവർ. ഒരു മാസം കൊണ്ട് പതിനഞ്ച് കിലോ ഭാരം ആണ് നിവിൻ ഒറ്റയടിക്ക് കുറച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ രണ്ടു ഗെറ്റപ്പിൽ ആണ് താരം എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതോടെ ആണ് ഒരു മാസം നീണ്ട കഠിന വർക്ക്ഔട്ടിൽ കൂടി നിവിൻ തന്റെ ശരീര ഭാരം പതിനഞ്ച് കിലോയോളം കുറച്ചത്.

താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ടു ത്രില്ലിൽ ആണ് ആരാധകർ. തങ്ങളുടെ പഴയ നിവിൻ പോളി തിരിച്ച് വന്നു എന്നാണ് ഈ ചിത്രം കണ്ടു നിവിന്റെ ആരാധകർ പറയുന്നത്. താരം എന്ന ചിത്രത്തിൽ ആണ് നിവിൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. എന്തായാലും നിവിൻ നേരിട്ടുകൊണ്ടിരുന്ന വലിയ ബോഡി ഷൈമിങ്ങിന് ഒരു പരിഹാരം കൂടി ആയിരിക്കുകയാണ് ഇപ്പോൾ. ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

നിരവധി ആരാധകർ ആണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. തിരിച്ചു വരട്ടെ.. പുള്ളിക്ക് തൈറോയ്ഡ് പ്രോബ്ലം ഉണ്ടായിരുന്നു. തടി കൂടിയതിന്റെ പേരിൽ ഒരുപാടു പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു. യാതൊരു മനുഷ്യന്റെയും ആത്മവിശ്വാസം തകരുന്നത് പോലെ പുള്ളിയും ഒന്ന് പതറി.. പക്ഷെ ഇത്രയും എഫേർട്ട് എടുത്തു തിരിച്ചു വന്നത് വെറുതെയാകില്ല എന്ന് പ്രതീക്ഷിക്കുന്നു. നിവിന് തിരിച്ചു വരവ് പ്രയാസമുള്ള കാര്യവുമല്ല. ആൾറെഡി കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് നിവിൻ. മികച്ച ഒരൊറ്റ സ്ക്രിപ്റ്റ് മതി കൂടെ നടന്ന് മുന്നിൽ പോയവരുടെ മുന്നിൽ എത്താൻ.

തടികുറച്ചിട്ട് കാര്യമില്ല. സിനിമ നന്നാവണം. പണ്ട് കുറച്ച് പടങ്ങൾ ഹിറ്റ് ആയി എന്നു കരുതി.ഒരു തിരിച്ചു വരവ് അത്ര എളുപ്പമല്ല, വണ്ണം കുറച്ചാലും കൂടിയാലും പ്രേമം സിനിമ യിലെ ജോർജിന്റെ നിഴലിൽ നിന്ന് പുറത്തു വരണം മിസ്റ്റർ നിവിൻ, ഇത്‌ ചെയ്യുന്ന റോളെല്ലാം പ്രേമം പോലെ, ഇനി വന്നിട്ടും കാര്യമില്ല. പടവെട്ട് കണ്ട് കിളി പോയി. ഒറ്റ എക്സ്പ്രഷൻ അതും അവസാനം വരെ, ഇതു മുൻപ് ആകേണ്ടതായിരുന്നു. കുറച്ചുകൂടി വയറു കുറക്കമായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.