കർത്താവേ നീ നിവിൻ പോളിടെ രൂപത്തിലും, താരത്തിന്റെ ചിത്രത്തിന് കമെന്റുമായി ആരാധകർ

താരപുത്രന്മാരും പുത്രിമാരും അരങ്ങ് വാഴുന്ന സമയത്താണ് യാതൊരു തര സിനിമാ പാരമ്പര്യവും ഇല്ലാതെ നിവിന്‍ പോളി എന്ന നടന്‍ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്ത് വച്ചത്. വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് നല്‍കിയത്, മലയാള സിനിമയുടെ ഭാവി കാക്കുന്ന നായക നടനെ തന്നെയാണ് എന്ന് പിന്നീടുള്ള സിനിമകളിലൂടെ നിവിന്‍ പോളി തെളിയിച്ചു. മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തില്‍ തുടങ്ങിയ സിനിമാ യാത്ര ഇപ്പോള്‍ മൂത്തോന്‍ വരെ വന്ന് നില്‍ക്കുന്നു. മലയാളത്തിന് പുറമെ തമിഴ് പ്രേക്ഷകരുടെയും ഹീറോ ആയി വളര്‍ന്ന നിവിന്‍ പോളി വളർന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ ആണ് നിവിൻ പൊളി, ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് ഇത്തവണ താരം എത്തിയിരിക്കുനന്ത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. ഞാനും യവനും ഒരുമിച്ച്‌ ഒരേ സ്കൂളിൽ പഠിച്ചതാണു. എന്റെ തലയിൽ പാതി മുടി ഇപ്പോൾ ബാക്കിയില്ല. ആ സീക്രട്ടൊന്ന് പറയടാവേ അവസാനം ഞങ്ങടെ ഔസേപ്പിതാവിൻ്റെ കഥയും നിങ്ങൾ സിനിമയാക്കുവാണല്ലേ’ .ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ കർത്താവേ നീ നിമ്പോളീടെ രൂപത്തിലും തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രങ്ങൾക്ക് വരുന്നത്’

മലര്‍വാടി ആട്‌സ്‌ക്ലബ്ബ് എന്ന ചിത്ത്രതിലൂടെ 2010 ല്‍ ആണ് നിവിന്‍ പോളി സിനിമാ ലോകത്തേക്ക് നാന്ദി കുറിച്ചത്. പിന്നീട് സഹതാരമായും നായകനായും ചില സിനിമകള്‍ ചെയ്തു എങ്കിലും കരിയര്‍ ബ്രേക്ക് ലഭിച്ചത് തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെയാണ്. 2012 ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്. വിനോദ് എന്ന കഥാപാത്രം വളരെ പെട്ടന്ന് യുവാക്കളിലേക്ക് ഇറങ്ങി. അയലത്തെ പയ്യന്‍ എന്ന ഇമേജ് ആണ് നിവിനെ പെട്ടന്ന് പ്രിയങ്കരനാക്കിയത് നിവിന്‍ പോളിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് 2014 ല്‍ പുറത്തിറങ്ങിയ 1983. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്ന് അതുവരെയുള്ള ഇമേജ് മാറ്റിയെടുക്കുകയായിരുന്നു നടന്‍.

രമേശ് എന്ന കഥാപാത്രത്തിന്റെ പതിനേഴ് വയസ്സ് മുതല്‍, നാല്‍പത് വരെയുള്ള ശരീരിക രൂപ മാറ്റങ്ങളും നിവിന്‍ അതിശയകരമായി അവതരിപ്പിയ്ക്കുകയായിരുന്നു. നിവിന്‍ ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആണ് എന്നതിന് ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ കുട്ടേട്ടന്‍ എന്ന കഥാപാത്രത്തെ അറിഞ്ഞവര്‍ക്ക് പറയാന്‍ സാധിയ്ക്കും. ഈ ചിത്രത്തിലെ അഭിനയം കൂടെ പരിഗണിച്ചാണ് 2014 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നിവിന് നല്‍കിയത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിനൊപ്പം ഫഹദും ദുല്‍ഖറും ഉണ്ടായിരുന്നുവെങ്കിലും, ഇരുവര്‍ക്കുമൊപ്പം തന്റേതായ അഭിനയ ശൈലിയില്‍ കൈയ്യടി നേടാന്‍ നിവിന് സാധിച്ചു

Leave a Comment