മലയാള സിനിമയിലെ യൂത്തന്മാരില്‍ പ്രധാനിയാണ് നിവിന്‍ പോളി. കായംകുളം കൊച്ചുണ്ണി പോലൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് നിവിന്‍. കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബിലെത്തിയതോടെ മലയാളത്തില്‍ നിന്നും ആദ്യമായി നൂറ് കോടി നേടുന്ന യുവതാരം എന്ന ലേബല്‍ നിവിന്‍ പേരിലെത്തി. സിനിമയ്ക്ക് വേണ്ടി തടി കൂട്ടാനും കുറയ്ക്കാനുമൊക്കെ നിവിന്‍ വളരെയധികം കഷ്ടപ്പെടാറുണ്ട്.ഹേയ് ജൂഡ് എന്ന ചിത്രത്തില്‍ അത് വ്യക്തമാണ്.
മലയാളത്തിലെ നടന്മാരെ പോലും അങ്ങനെ വലിച്ചു വാരി സിനിമകൾ ചെയ്യാത്ത ഒരു നടൻ ആണ് നിവിൻ, ഒരിക്കൽ ഒരു അഭിമുഖത്തിൽ നടൻ ജോജു ഈ കാര്യം പറഞ്ഞിട്ടുണ്ട്, നിവിൻ നോ എന്നു പറയുന്നത് കണ്ടു പഠിക്കണം എന്ന്. തിരഞ്ഞെടുക്കൽ ഒരു നടന്റെ ഉയർച്ചയെ എത്രത്തോളം സ്വാധീനിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്നത്തെ നിവിൻ പോളി അദ്ദേഹത്തിന്റെ സിനിമ ചാർട്ട് ഒന്നു പരിശോധിച്ചാൽ അതിൽ വ്യക്തമാണ് അക്കാര്യം എന്നാണ് അദ്ദേഹം പറഞ്ഞത്. വെറുതെ സിനിമകൾ വാരിക്കൂട്ടുന്ന നടന്മാരിൽ നിന്നും നിവിനെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിനുശേഷം ചലച്ചിത്രരംഗത്തുനിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു. 2011ല്‍ ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലെ വിനോദ് എന്ന നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പുതിയ തീരങ്ങള്‍, ചാപ്‌റ്റേഴ്‌സ്, ടാ തടിയാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രം നിവിന്റെ കരിയറിലെ എക്കാലത്തെയും മിച്ച ചിത്രങ്ങളിലൊന്നാണ്. അതേ വര്‍ഷം തന്നെ 5 സുന്ദരികള്‍,അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2014ല്‍ നായകനായി എത്തിയ 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളെല്ലാം നിവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.

പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത നാലു ചിത്രങ്ങളില്‍ മൂന്നിലും നിവിന്‍ ആയിരുന്നു നടന്‍. തട്ടത്തില്‍ മറയത്ത്,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയമാണ് നേടിയത്. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലെ നായകനും നിവിന്‍ ആയിരുന്നു.