മലർവാടി ആർട്സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നിവിൻ പോളി, തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിനുശേഷം ചലച്ചിത്രരംഗത്തുനിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു.2011ല്‍ ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളില്‍ നിവിൻ അഭിനയിച്ചിരുന്നു, എന്നാൽ 2012ല്‍ പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലെ വിനോദ് എന്ന നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം പുതിയ തീരങ്ങള്‍, ചാപ്‌റ്റേഴ്‌സ്, ടാ തടിയാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രം നിവിന്റെ കരിയറിലെ എക്കാലത്തെയും മിച്ച ചിത്രങ്ങളിലൊന്നാണ്. അതേ വര്‍ഷം തന്നെ 5 സുന്ദരികള്‍,അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങളിലും നിവിൻ അഭിനയിച്ചിരുന്നു, ഇപ്പോൾ നിവിനെക്കുറിച്ച് യുവാവ് പങ്കുവെച്ചോരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, മെഹറൂഫ് എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്താണ് നിവിൻ പോളി എന്ന “താരത്തിന്” സംഭവിച്ചു കൊണ്ടിരിക്കുന്നത്…?? നമുക്കറിയാം ഒരു കാലത്ത് ഇറങ്ങുന്ന പടമെല്ലാം ഹിറ്റ് അടിച്ചു കൊണ്ടിരുന്ന മനുഷ്യൻ..
.നിവിൻ പോളി പടമാണോ എന്നാൽ ഹിറ്റ് ഉറപ്പാണ് ഫാമിലി കേറും എന്ന് പറഞ്ഞു കൊണ്ടിരുന്നു കാലത്ത് നിന്ന് ഇപ്പൊ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്… പൊസിറ്റിവ് റെസ്പോൻസ് കിട്ടിയ പടവെട്ട് ഡിസാസ്റ്റർ ധാ ഇപ്പൊ “Saturday nights”ന് കൂടുതലും നെഗറ്റിവ് റെസ്പോൻസ് ആണ് കിട്ടുന്നത്… മറ്റൊരു യുവ നടനും കിട്ടാത്തത്ര വരവേൽപ്പ് കിട്ടിയ നടനാണ് നിവിൻ..പ്രേമം ഇറങ്ങിയ ടൈമിലൊക്കെ നമ്മൾ കണ്ടതാണ്…പിന്നെ അങ്ങോട്ട് ഒരു വടക്കൻ സെൽഫി,1983,ജേക്കബിന്റെ സ്വർഗ്ഗ രാജ്യം,തട്ടത്തിൻ മറയത്ത്..
റിലീസ് ആയ ദിവസം തന്നെ വൻ ഡീ ഗ്രെഡിങ് കിട്ടിയ ആക്ഷൻ ഹീറോ ബിജു 125 ദിവസം തീയറ്ററിൽ ഓടി സൂപ്പർ ഹിറ്റായ പടമാണ്… ആ നടന്റെ ഇപ്പോഴത്തെ അവസ്‌ഥ നിവിന് പഴയത് പോലെ ആളുകളെ തീയ്യറ്ററിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ലേ…?? ഇനി “താരം” അതിലൂടെ തിരിച്ചു വരുമോ…?? റാമിന്റെ “ഏഴ് കടൽ ഏഴ് മലൈ” പ്രതീക്ഷ ഉണ്ടെങ്കിലും ബോക്‌സ് ഓഫീസിൽ കാര്യമായ ചലനമൊന്നുമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ്.