നിത്യ മേനോൻ വിവാഹിതയാകുന്നു, വരൻ മലയാളത്തിലെ പ്രമുഖ നടൻ, വാർത്തയോട് പ്രതികരിച്ച് താരം

നടന്മാരുടെയും നടിമാരുടെയും വിവാഹ വാർത്ത സോഷ്യൽ മീഡിയ എന്നും ആഘോഷമാക്കാറുണ്ട്, ഇന്ന് രാവിലെ മുതൽ നടി നിത്യ മേനോൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് മാധ്യമങ്ങൾ ആഘോഷമാക്കിയത്, ഒരു മലയാളി നടനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത് എന്നും വാർത്തകളിൽ പറഞ്ഞിരുന്നു, ഇപ്പോൾ ആ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം, അതൊരു വ്യാജ വാർത്തയാണ് എന്നാണ് നിത്യ പറയുന്നത്, നിത്യ പറഞ്ഞത് ഇങ്ങനെ, എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ച് പോവുകയാണ് എന്നാണ് താരം പറയുന്നത്.

1998ല്‍ പുറത്തിറങ്ങിയ ഹനുമാന്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചത്. തുടര്‍ന്ന് സെവന്‍ ഓ ക്ലോക്ക് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു. 2008ല്‍ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവരുന്നത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപിടി നല്ല ചിത്രങ്ങൾ നൽകി മലയാളി പ്രേക്ഷകരുടെ ഇടം നെഞ്ചിലും സ്ഥാനം കണ്ടെത്തിയ നിത്യക്ക് വലിയൊരു ആരാധക പിന്തുണ ഇന്നുണ്ട്.

നിലവിൽ തന്റെ ജോലിയുമായി തിരക്കിലാണ് നിത്യ. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 19(1) (എ) ആണ് ഇനി റിലീസിങിന് ഒരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്ര കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയ നവാഗതയായ ഇന്ദു വിയാണ്.