നിത്യ ദാസിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ യുവതിക്ക് അ പകടം


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് നിത്യ ദാസ്. ദിലീപ് ചിത്രം ഈ പറക്കും തളികയിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി നിത്യ എങ്കിലും ഇന്നും ആരാധകർ നിത്യത്തെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് പറക്കുംതളിക ആണെന്ന് തന്നെ പറയാം. ചിത്രത്തിലെ ബാസന്തി വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വിവാഹ ശേഷം വര്ഷങ്ങളോളം സിനിമയിൽ നിന്നും പൊതു വേദികളിൽ നിന്നും വിട്ട് നിന്ന് നിത്യ ഇപ്പോൾ പഴയ പോലെ വീണ്ടും പൊതുവേദികളിൽ സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ നിത്യയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു പൊതു വേദിയിൽ എത്തിയ നിത്യയ്ക്ക് ഒപ്പം ആരാധകർ ചിത്രങ്ങൾ പകർത്തിക്കൊണ്ട് ഇരിക്കുന്ന കൂട്ടത്തിൽ നിത്യയ്ക് ഒപ്പം ഫോട്ടോ എടുത്ത് കൊണ്ടിരുന്ന ഒരു ആരാധികയുടെ മുടിയിലേക്ക് തീ പടരുന്നതിന്റെ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത് ഉണ്ടായിരുന്ന മെഴുക് തിരിയിൽ നിന്ന് ആണ് തീ പടർന്നിരിക്കുന്നത്. തീ പടരുന്നതിന്റെയും അത് കണ്ടു കൊണ്ട് പേടിച്ച് അവിടെ നിന്ന് മാറുന്ന നിത്യയുടേയും ദൃശ്യങ്ങൾ ആണ് വിഡിയോയിൽ പ്രചരിക്കുന്നത്.

ഉടൻ തന്നെ അടുത്ത് ഉണ്ടായിരുന്നവർ വേഗം യുവതിയുടെ മുടിയിലെ തീ അണയ്ക്കുന്നതും വിഡിയോയിൽകാണാം . എന്നാൽ നിരവധി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്ന് വരുന്നത്. വീണ്ടും “ഫോട്ടോ എടുത്തോ” എന്നാ ചോദ്യം, നിത്യയുടെ നല്ല മനസ്സ്. അതാണ് ശ്രദ്ധേയമ്മായി തോന്നിയത്. ആ ചേച്ചിയും വിഷമിച്ചു കാണില്ലേ ഒന്ന് ഫോട്ടോ എടുക്കാൻ ചെന്നിട്ട് ഇങ്ങനെ സംഭവിച്ചതിൽ. ആരുടെയും തെറ്റാല്ലലോ ഇതൊക്കെ. എന്തായാലും വീണ്ടും നിത്യ ചോദിക്കാൻ കാണിച്ച മനസ്സിന്.

അത് എന്താണെന്ന് പോലും നോക്കാതെ സ്വന്തം കാര്യം നോക്കി ഓടി നിത്യ, മുടി കത്തുന്നപ്പാടെ നിത്യ കണ്ടം വഴി ഓടി, ആ സ്ത്രീക്ക് ഭാഗ്യമുണ്ട് അത് സാരി ലേറ്റ് ആണെങ്കിൽ പിന്നെ നോക്കേണ്ടതില്ല.. തെയ്യത്തിന്റെ ആൾക്ക് തീ പിടിച്ചത് പോലെയാവും ഭാഗ്യമുണ്ട്, കൂടെ നിൽക്കുന്ന ആൾക്ക് അപകടം പറ്റിയപ്പോൾ കരഞ്ഞോണ്ട് ഓടുന്നു, ഇവരാണോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു ബോൾഡാണ് തേങ്ങയാണ് എന്നൊക്കെ പറയുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.