ഗോസ്സിപ്പുകളോട് ഒരിക്കലും ഞാൻ പ്രതികരിക്കാറില്ല, കാരണം അതെന്നെ വേദനിപ്പിക്കും

മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോൻ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ നിത്യക്ക് സാധിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും താരം തന്റെ അഭിനയപാടവം തെളിയിച്ചു. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി മലയാളത്തിൽ നായകനായി എത്തുന്ന ’19 1 a’ യിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടി നിത്യക്കും  പ്രണയ തകർച്ച ഉണ്ടായിട്ടുണ്ട്, ആ പ്രണയത്തിന്റെ തകര്ച്ചയിൽ എനിക്ക് ആണുങ്ങളോട് എല്ലാം വെറുപ്പാണെന്നു നിത്യ പറഞ്ഞിരുന്നു, എത്ര കിട്ടിയാലും ഒന്നിലും ഒതുങ്ങാത്ത സ്വഭാവം ആണ് ആണുങ്ങൾക്ക് എന്നാണ് താരം പറയുന്നത്.  പ്രമുഖ നടനുമായിട്ടുള്ള ഒരു ഗോസിപ്പ് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു, ഞാൻ അതിനെതിരെ ഒന്നും പ്രതികരിക്കുവാൻ പോയില്ല, ആദ്യത്തെ പ്രണയ തകർച്ച എന്നെ വല്ലാതെ മുറിവേൽപ്പിച്ചു അതിനു ശേഷം ഞാൻ ആ പണിക്ക് പോയിട്ടില്ല, പക്ഷെ എന്നിട്ടും എനിക്കെതിരെ ഗോസിപ്പുകൾ ഉണ്ടാക്കി. ഗോസ്സിപ്പുകളൊട് ഞാൻ പ്രതികരിക്കാറില്ല. എന്നാൽ ചില ഗോസിപ്പുകൾ എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട് എന്നും നിത്യ വ്യക്തമാക്കുന്നു.

തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹ ബന്ധം തകരാൻ ഞാൻ ആണ് കാരണമെന്ന തരത്തിൽ പ്രചാരണം ഉണ്ടായി. ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്തു റിലീസ് ആയതാകാം കാരണം.>ഏറെ വേദനിച്ച ദിവസങ്ങൾ ആയിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ‘ആ പ്രേമം’ സത്യം അല്ലെന്നു ഇപ്പോൾ എല്ലാവർക്കും മനസിലായികാണും. അദ്ദേഹം വിവാഹം മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ എന്നും അഭിമുഖത്തിൽ നിത്യ പറയുന്നു.അദ്ദേഹം വിവാഹം മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതർ ആകേണ്ടതല്ലേ. എന്റെ ലോകം എന്റേത് മാത്രമാണ്. വിവാഹം കഴിക്കാൻ വേണ്ടി ഒരു വിവാഹത്തിന് ഞാൻ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുകിട്ടിയാൽ കഴിക്കാം അത്രമാത്രമെന്നും നിത്യ മേനോൻ പറയുന്നു.