റാണിയമ്മ യഥാർത്ഥത്തിൽ ആരാണെന്നു അറിയാമോ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നിഷ മാത്യു. നിഷാ മാത്യു എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക്  അത്രപെട്ടെന്ന് ഒന്നും മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ് സത്യം. എന്നാൽ കൂടെവിടെയിലെ റാണിയമ്മയെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ കുറവാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലെ റാണിയമ്മ എന്ന വില്ലത്തി കഥാപാത്രമായി എത്തുന്നത് നിഷ മാത്യു ആണ്. പരമ്പരയുടെ ആദ്യം മുതൽ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.  കഥയിലെ വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് എങ്കിലും ആരാധകരുടെ പ്രിയങ്കരിയാണ് റാണിയമ്മ. പ്രായത്തിനേക്കാൾ മുതിർന്ന കഥാപാത്രം ആണ് നിഷ കൂടെവിടെയിൽ കൂടി ചെയ്യുന്നത്. അപ്പോഴും കഥാപാത്രത്തിനാണ് താൻ പ്രാധാന്യം നൽകുന്നത് എന്നാണു നിഷാ മാത്യു പറയുന്നത്. പലരും കരുതുന്നത് കൂടെവിടെയിൽ കൂടിയാണ് നിഷാ അഭിനയത്തിൽ തുടക്കം കുറിക്കുന്നത് എന്നാണ് . എന്നാൽ മുൻപ് തന്നെ താരം അഭിനയലോകത്തേക്ക് എത്തിയിരുന്നു.

ഷട്ടർ എന്ന ചിത്രത്തിൽ സുഹറ എന്ന  കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നിഷാ അഭിനയലോകത്തിൽ അരങ്ങേറ്റം നടത്തുന്നത്. ചിത്രം ഇറങ്ങി വർഷങ്ങൾക്ക് ശേഷമാണ് നിഷ റാണിയമ്മയായി മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. നിഷ അവതരിപ്പിച്ച സുഹറയും ഇപ്പോൾ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന റാണിയമ്മ എന്ന കഥാപാത്രവും തമ്മിൽ യാതൊരു സാദൃശ്യവും ഇല്ല. ഈ രണ്ടു കഥാപാത്രങ്ങളും അവതരിപ്പിച്ചത് ഒരു വ്യക്തിയാണെന്ന് ചിന്തിക്കാൻ തന്നെ പ്രേക്ഷകർക്ക് പ്രയാസം ആയിരിക്കും. എന്നാൽ നിഷയുടെ യഥാർത്ഥ ജീവിതവുമായി ബന്ധമുള്ള കഥാപാത്രം ആണ് റാണിയമ്മ. കാരണം റാണിയമ്മയെ പോലെ തന്നെ നിഷയും യഥാർത്ഥ ജീവിതത്തിൽ ഒരു ബിസിനെസ്സുകാരി കൂടി ആണ്.

അഭിനയവും ബിസിനസ്സും ഒരുമിച്ച് കൊണ്ടുപോകുകയാണ് നിഷാ ഇപ്പോൾ ചെയ്യുന്നത്. ഒരു പക്ഷെ അധികം ആർക്കും കഴിയാത്ത ഒരു ടാസ്ക്ക് തന്നെയാണ് അഭിനയവും ബിസിനസ്സും ഒരുമിച്ച് കൊണ്ടുപോകുക എന്നുള്ളത്. എന്നാൽ  താൻ ചെയ്യുന്ന ജോലി അത് എന്ത് തന്നെ ആയാലും അതിൽ നൂറു ശതമാനം ആത്മാർഥത പുലർത്താനും കൃത്യമായി ചെയ്യാനും ശ്രദ്ധിക്കുന്ന ഒരാൾ കൂടിയാണ് നിഷ. അത് കൊണ്ട് തന്നെ അഭിനയം ആയാലും ബിസിനെസ്സ് ആയാലും അത് നിഷയുടെ കൈകളിൽ ഭദ്രമായിരിക്കും എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ.