സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ ഒരിക്കലും വിശ്വസിക്കാൻ ആകാത്ത ഒരു കാര്യം എന്നോട് മുരുകൻ ചേട്ടൻ പറഞ്ഞു

സുരേഷ് ഗോപി നായകനായ ചിത്രം ‘പാപ്പന്‍’ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ഒരിടവേളയ്‍ക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘പാപ്പൻ’. ‘സിഐ എബ്രഹാം മാത്യു മാത്തൻ’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ​ഗോപിയും മകൻ ​ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.

നടൻ നിർമ്മൽ പാലാഴിയും ചിത്രത്തിൽ ചെറിയൊരു റോൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ സിനിമയെക്കുറിച്ച് തന്റെ അനുഭവം പങ്കുവെക്കുകയാണ് നിർമ്മൽ പാലാഴി, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് നിർമൽ ഈ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

ജോഷി സാറിന്റെ സിനിമയിൽ ഒരു വേഷം ആഗ്രഹിക്കാത്ത കലാകാരൻമാർ വളരെ കുറവായിരിക്കും. കുറച്ചുകൂടെ സിനിമയൊക്കെ കിട്ടി ഞാൻ എന്ന നടനെ സാർ തിരിച്ചറിയുന്ന കാലത്ത് വീട്ടിൽ പോയിട്ട് വെറുപ്പിച്ചിട്ടാണെങ്കിലും സാറിന്റെ പടത്തിൽ ഒരു കുഞ്ഞു വേഷമെങ്കിലും ചെയ്യണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു ഒരു ദിവസം ഉച്ചക്ക് വന്ന ഫോണിൽ പ്രൊഡക്ഷൻ കാൻട്രോളർ മുരുകൻ എട്ടാനായിരുന്നു അടുത്ത ഒരു രണ്ട് ദിവസത്തേക്ക് ഒഴിവുണ്ടോ എന്ന് ചോദിച്ചുകൊണ്ട്. ജോഷി സാർ സംവിധാനം ചെയ്യുന്ന “പാപ്പൻ” സിനിമയിൽ ഒരു കുഞ്ഞു വേഷം.

ഇനി അഥവാ ഒഴിവ് ഇല്ലെങ്കിൽ പോലും ഞാൻ എങ്ങനെയെങ്കിലും ഒഴിവ് ഉണ്ടാക്കി അതിൽ പോയി ചെയ്യും കാരണം എന്റെ സ്വപ്‌നങ്ങളിൽ ജോഷി സാറിന്റെ സിനിമയിൽ ചെയ്യുക എന്നത് ഒരുപാട് വർഷം കഴിഞ്ഞാൽ മാത്രം അത്രയും കഷ്ടപെട്ടാൽ കിട്ടുന്ന ഒന്ന് മാത്രമാണ്. അതിന്റെ ഇരട്ടി മധുരം എന്നത് പണ്ട് മുതലേ ഒരു സൂപ്പർ താരം എന്ന നിലയിലും കൂടുതൽ അറിഞ്ഞപ്പോൾ നല്ലൊരു മനുഷ്യൻ എന്ന നിലയിലും ഇഷ്ടവും ആരാധനയും മനസ്സിൽ സൂക്ഷിക്കുന്ന സുരേഷ് ഏട്ടൻ (സുരേഷ് ഗോപി) നായകൻ ആവുന്ന സിനിമയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം.ഇത് വരെ സുരേഷ് ഏട്ടനെ നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അത് ഈ സിനിമ കൊണ്ടും സാധിച്ചില്ല. കാരണം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നു പാപ്പൻ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകൻ ഏട്ടൻ പറഞ്ഞു ഡാ.. ഈ പടത്തിലേക്ക് നിന്നെ വിളിക്കാൻ പറഞ്ഞത് ജോഷി സാർ തന്നെയാ. ഒന്ന് പൊയ്ക്കോളി മുരുകേട്ടാ.. എന്ന് ഞാൻ.അലടാ സത്യം എന്ന് എന്റെ സീൻ കഴിഞ്ഞു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി പോവുമ്പോൾ സാറ് പറഞ്ഞു ടാ.. അടുത്ത തവണ പെട്ടന്ന് വന്ന് എന്നാണ് താരം പറയുന്നത്