വർഷങ്ങൾ കൊണ്ടുള്ള ആരാധകരുടെ സംശയമായിരുന്നു ഇത്


നിരഞ്ജ് മണിയൻപിള്ളയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അർച്ചന സജീവ്‌നാഥ് എന്ന ആരാധികയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് ചാക്കോച്ചന് പകരക്കാരനായി മലയാള സിനിമയിലെ ഇനിയൊരു ചോക്ലേറ്റ് ബോയ് വരുമോ എന്നത്.

എന്നാൽ ഇപ്പോൾ അതിനൊരു ഉത്തരം മലയാള സിനിമയിൽ തെളിഞ്ഞു വരുന്നുണ്ട് പറഞ്ഞുവരുന്നത് നിരഞ്ജ് മണിയൻപിള്ള എന്ന യുവ താരത്തിനെ കുറിച്ചാണ്. നമുക്കേവർക്കും പ്രിയപ്പെട്ട മണിയൻപിള്ള രാജു ചേട്ടന്റെ മകനും കൂടിയാണ് നിരഞ്ജ്. എന്നിരുന്നാൽ കൂടിയും ഒരു താര പുത്രൻ എന്ന പ്രിവിലേജിലല്ല ഇന്ന് അദ്ദേഹം മലയാള സിനിമയിൽ ഉയർന്ന് വരുന്നത്.

മറിച്ച് സ്വയസിദ്ധമായ അഭിനയ ശൈലി കൊണ്ടും ചാർമിങ്ങായ മുഖവും എക്സ്പ്രഷനുകൾ കൊണ്ടും ബഹുഭൂരിപക്ഷം യുവതീയുവാക്കളുടെ പ്രിയങ്കരനായ നടന്മാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുന്നു അദ്ദേഹം. തൊട്ടുമുൻപിറങ്ങിയ കാക്കിപ്പടയിലും ഇപ്പോഴിതാ ഡിയർ വാപ്പിലും പുള്ളിയുടെ പ്രകടനം അസാധ്യമാണ്. ചാക്കോച്ചന്റെ തുടക്കകാലത്തെ പോലെ ചോക്ലേറ്റ് ബോയ് കഥാപാത്രങ്ങളെ മികച്ചതാക്കാൻ പുള്ളിക്ക് കഴിയും.

നല്ലൊരു അഭിനേതാവ് എന്ന നിലയിലും താരം എന്ന നിലയിലും വളർന്നു വരാനുള്ള എല്ലാ കഴിവും പുള്ളിക്കുണ്ട്. തുടർന്നും ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ പുള്ളിക്ക് സാധിക്കട്ടെ എന്നുമാണ് പോസ്റ്റ്. “എന്നിരുന്നാൽ കൂടിയും ഒരു താര പുത്രൻ എന്ന പ്രിവിലേജിലല്ല ഇന്ന് അദ്ദേഹം മലയാള സിനിമയിൽ ഉയർന്ന് വരുന്നത്. “ താരപുത്രൻ എന്ന പ്രിവിലേജ് ഉണ്ടായിട്ട് കൂടിയും കഴിവില്ലാത്തത് കൊണ്ട് രക്ഷപ്പെട്ടില്ല എന്ന് പറ.

എന്തിനാണ് മറ്റൊരാൾക്ക് പകരക്കാരൻ ആവുന്നത്? അയാള് സ്വയം ഒരു ഐഡൻ്റിറ്റിയിൽ അറിയപെടട്ടെ, ആളോട് ദേശ്യം ഉണ്ടെങ്കിൽ തല്ലി തീർക്കുക, അല്ലാതെ ഇങ്ങനെ ഊക്ക് വാങ്ങിച്ച് കൊടുകരുത്, നല്ല നടൻ. നല്ല ആകാര ഭംഗിയും ഉണ്ട്. ഉയർന്ന് വരട്ടെ, എന്തോ വല്ലാത്ത ആർട്ടിഫിഷ്യൽ ആണ് പുള്ളിയുടെ അഭിനയം. ഫിനൽസ് എന്ന സിനിമയിൽ മാത്രമേ നല്ലതായി തോന്നിയിട്ടുള്ളൂ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.