സിനി ഫൈൽ ഗ്രൂപ്പിൽ ഗ്ലാഡ്‌വിൻ ഷാരൂൺ ഷാജി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ത്യൻ സിനിമയിൽ ചാക്കോച്ചന് മുൻപ് നായകനായ ആദ്യ സിനിമ തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ് അടിച്ച റെക്കോർഡ് ഉള്ള വേറെ ഏതെങ്കിലും താരം ഉണ്ടോ എന്നറിയില്ല. എന്നാൽ ചാക്കോച്ചന് ശേഷം നായകനായ ആദ്യസിനിമ തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ് അടിച്ച ഒരു നടൻ ആണ് തെലുഗ് താരം തരുൺ കുമാർ. അതും ചാക്കോച്ചന്റെ തന്നെ കരിയറിലെ വലിയൊരു വിജയമായ നിറം സിനിമയുടെ റീമേക്ക് “നുവ്വേ കവാലിയിലൂടെ”.
അതായിരുന്നു തരുൺ കുമാർ നായകനായ ആദ്യ സിനിമ. നായകനായ ഫസ്റ്റ് പടം തന്നെ ഇൻഡസ്ട്രിയൽ ഹിറ്റടിച്ച ഒരു നടന്റെ അതേ സ്റ്റൈലിൽ വന്ന മറ്റൊരു സിനിമയുടെ റീമേക്കിലൂടെ ആ നേട്ടം തരുൺ സ്വന്തമാക്കി. നിറം ഇവിടെ ബ്ലോക്ക്ബസ്റ്റർ ആയപ്പോൾ തെലുഗിലെ എക്കാലത്തെയും വലിയ വിജയമായി ഇൻഡസ്ട്രിയൽ ഹിറ്റ് അടിച്ചു. ആ വർഷത്തെ മികച്ച തെലുഗ് സിനിമക്കുള്ള നാഷണൽ അവാർഡ് നുവ്വേ കവാലിക്ക് ആയിരുന്നു. ആ വർഷത്തെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് തരുണും സ്വന്തമാക്കി.
സിനിമ നേടിയ അംഗീകാരവും വിജയവും കണക്കിലെടുത്താൽ ഒറിജിനൽ വേർഷന് മുകളിൽ പോയ റീമേക്ക് എന്ന് പറയാം. തെലുങ്കന്മാർക്കിടയിൽ ഈ ചിത്രം ക്രിഞ്ച് ആയോ ഇല്ലയോ എന്നൊന്നും അറിയില്ല. ചിത്രത്തിന്റെ ഇരുപതാം വാർഷികം ടോളിവുഡ് സിനിമപ്രേമികൾ നല്ല പോലെ ആഘോഷിച്ചിരുന്നു. മമ്മൂട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ തെലുങ്കിലേക്ക് റീമേക് ചെയ്ത ചിരഞ്ജീവി ചിത്രം “പശിവാടി പ്രാണവും” തെലുങ്കിൽ ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു.
ഇതേ പോലെ ഒർജിനൽ വേർഷനെക്കാൾ വിജയമായ വേറെ റീമേക് സിനിമക്കാൾ ഉണ്ടോ? ഋത്വിക്ക് റോഷന്റെ അരങ്ങേറ്റ ചിത്രം കഹോ നാ പ്യാർ ഹേ ഇൻഡസ്ട്രി ഹിറ്റായിരുന്നു എന്നാണ് ഓർമ്മ. മലയാളം ബോഡി ഗാർഡിനെ അപേക്ഷിച്ച് ബ്ലോക്ക് ബസ്റ്റർ വിജയമായിരുന്നു ഹിന്ദി പതിപ്പ്, റീമേക് പടത്തിന് നാഷണൽ അവാർഡോ അതിന്റെ പ്രൂഫ് ഒന്ന് കാണിച്ചേ, ഇത് തരുണിന്റെ ആദ്യത്തെ സിനിമയല്ല. അദ്ദേഹം നായകനായി അഭിനയിച്ച ആദ്യത്തെ സിനിമയാണ്. ബാലതാരമായി സിനിമയിലെത്തിയ നടനാണ് തരുൺ. പഴയ കാല നടി ചെമ്പരത്തി ശോഭനയുടെ മകനാണ് ഇദ്ദേഹം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.