കുഞ്ചാക്കോ ബോബൻ പോലും അറിയാതെ തമിഴിൽ താരം അരങ്ങേറ്റം കുറിച്ച്


കമലിന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നിറം. കോളേജ് പശ്ചാത്തലയിൽ ഒരുങ്ങിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ശാലിനിയും ആണ് നായിക നായകന്മാരായി എത്തിയത്. അനിയത്തിപ്രാവിന് ശേഷം കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും ഹിറ്റ് ചിത്രമായി നിറം മാറുകയും ചെയ്തു. ഇന്നും ചിത്രം ടെലിവിഷനിൽ വരുമ്പോൾ കാണാത്ത സിനിമ പ്രേമികൾ കുറവാണ് എന്നതാണ് സത്യം. ചിത്രത്തിലെ ഗാനങ്ങളൂം വലിയ രീതിയിൽ തന്നെ ഹിറ്റ് ആയിരുന്നു.

ചിത്രത്തിൽ ചാക്കോച്ചനും ശാലിനിയും കൂടാതെ ലാലു അലക്സ്, അംബിക, ദേവൻ, ബിന്ദു പണിക്കർ, ബോബൻ അഞ്ചാലുംമൂട്, കെ പി എ സി ലളിത, ജോമോൾ കോവൈ സരള, തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നത്തെ തലമുറ പോലും ഈ ഗാനങ്ങൾ പാടിനടക്കാറുണ്ട്. അത്രയേറെ പ്രേക്ഷക സ്വീകാര്യത ആണ് ചിത്രത്തിനും അതിലെ ഗാനങ്ങൾക്കും ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിറം സിനിമ അപുറത്തിറങ്ങി രണ്ടു വർഷങ്ങൾക്ക് ശേഷം ഈ സിനിമ പിരിയാത്ത മനം വീണ്ടും എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തിരുന്നു. ശാലിനി തന്നെ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ചാക്കോച്ചന് പകരം പ്രശാന്ത് ആണ് ചിത്രത്തിൽ നായകനായി എത്തിയത്.

സിനിമയിലെ ശുക്കിരിയ എന്ന് തുടങ്ങുന്ന ഗാനം തമിഴിൽ എത്തിയപ്പോൾ പ്രശാന്ത്  മാത്രമാണ് അഭിനയിച്ചത്. ശാലിനിയുടെ ഭാഗങ്ങൾ ഒക്കെ മലയാളം വേർഷനിൽ നിന്നും എഡിറ്റ് ചെയ്തു കയറ്റുകയായിരുന്നു. എന്നാൽ ഇങ്ങനെ എഡിറ്റ് ചെയ്ത കൂട്ടത്തിൽ ചാക്കോച്ചനും ശാലിനിയും കൂടി ഡാൻസ് ചെയ്യുന്ന ഒരു ഭാഗവും എഡിറ്റർ തമിഴ് വേർഷനിൽ ആഡ് ചെയ്തു. അങ്ങനെ ചാക്കോച്ചൻ പോലും അറിയാതെ താരം തമിഴിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു എന്നുമാണ് വിഡിയോയിൽ പറയുന്നത്.

നിരവധി കമെന്റുകളും ഈ വീഡിയോയ്ക്ക് ആരാധകരിൽ നിന്ന് വരുന്നത്. അന്ന് തമിഴർക്ക് കുഞ്ചാക്കോബോവനെ അറിയില്ലല്ലോ, ലെ എഡിറ്റർ എന്താ സാർ കൂടുതൽ നന്നായിപ്പോയോ, ഇടയിക് ഒന്ന് മയങ്ങി പോയത് ആകും, എനിക്ക് എഴുതാനല്ലേ അറിയൂ വായിക്കാൻ അറിയില്ലല്ലോ തുടങ്ങി നിരവധി രസകരമായ കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്നു വരുന്നത്.