ഞങ്ങളിത് നേരത്തെ പറഞ്ഞതാണ്, ആരോടു പറയാന്‍ ആര് കേള്‍ക്കാന്‍, ദിൽഷക്കുള്ള മറുപടിയുമായി നിമിഷ

കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ് താരം ദിൽഷ താൻ ബ്ലെസ്ലിയുമായും റോബിനുമായും തനിക്ക് ഇനി സൗഹൃദം ഉണ്ടാകില്ല എന്ന് പറഞ്ഞ് തന്റെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്, കരഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു ദിൽഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്, അവരുടെ സൗഹൃദത്തിന് താൻ നൽകിയ യാതൊരു വിലയും തനിക്ക് അവർ തിരികെ നൽകിയില്ല എന്നാണ് ദില്ഷ പറഞ്ഞത്, അത് കൊണ്ട് ഇനി അവരുമായി ഒരു സൗഹൃദവും തനിക്ക് ഉണ്ടാകില്ല എന്നും ദിൽഷ വ്യക്തമാക്കി, അതിനു മറുപടിയുമായി റോബിനും എത്തിയിരുന്നു, സന്തോഷമായി ഇരിക്കൂ ദിൽഷ, നിന്റെ സ്വപ്‌നങ്ങൾ എല്ലാം സഫലമാകട്ടെ എന്നായിരുന്നു റോബിൻ ഇതിനു നൽകിയ മറുപടിയും, ഇപ്പോൾ അതിനു പിന്നാലെ ബിഗ്‌ബോസ് താരം നിമിഷ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഏറെ ശ്രദ്ധ നേടുന്നത്. ദില്ഷക്കുള്ള മറുപടി ആയിട്ടാണ് നിമിഷ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.  എറെക്കുറെ ഷോയിലുള്ളതില്‍ യഥാര്‍ത്ഥ മനുഷ്യര്‍.

ഞങ്ങളിത് നേരത്തെ പറഞ്ഞതാണ്. പക്ഷെ ആരും കേട്ടില്ല. ആരോടു പറയാന്‍ ആര് കേള്‍ക്കാന്‍! ഉണ്ടക്കണ്ണു തുറന്നു നോക്കൂ സുഹൃത്തേ എന്നാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ നിമിഷ കുറിച്ചത്,  നിമിഷ, ജാസ്മിന്‍, റിയാസ് എന്നിവർ ഒരുമിച്ചുള്ള ചിത്രവും നിമിഷ പങ്കുവെച്ചിട്ടുണ്ട്, ബിഗ്‌ബോസിൽ ഉള്ള സമയം മുതൽ ജാസ്മിനും, റിയാസും, നിമിഷവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു, ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇവർ അടുത്ത സുഹൃത്തുക്കൾ തന്നെയാണ്, ഇവരുടെ സുഹൃത്ത് ബന്ധത്തിന് യാതൊരു വിധ കോട്ടവും തട്ടിയിട്ടില്ല. നിമിഷയുടെ ഈ പോസ്റ്റിനു കമെന്റുമായി നിരവധി പേരാണ് എത്തുന്നത്.

എല്ലാ അഭിമുഖങ്ങളിലും ബ്ലെസ്ലിയെ കുറിച്ചോ ഡോക്ടറിനെ കുറിച്ചോ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ജെനുവിനായി ഒരു ഉത്തരം ഞാൻ കൊടുത്തിട്ടില്ല. അത് മൂലം ബ്ലെസ്ലിക്കോ ഡോക്ടറിനോ മോശമായി ഒന്നും ഉണ്ടാവരുത് എന്ന് കരുതി. ബിഗ് ബോസിലെ ആ വീഡിയോയെ പറ്റി പുറത്തിറങ്ങുമ്പോൾ തന്നെ മോശമായി കാണിക്കരുതെന്ന് ബ്ലെസ്ലി പറഞ്ഞിരുന്നു. ഡോക്ടറിനെയും ബ്ലെസ്ലിയെയും ഞാൻ എതിർത്ത് സംസാരിച്ചിട്ടില്ല. ആ ബന്ധത്തിന് ഞാൻ മാത്രം വാല്യു ചെയ്തിട്ടുള്ളു എന്നതാണ് സത്യം. എനിക്കെതിരെ ഇത്രയൊക്കെ സംഭവിച്ചിട്ടും രണ്ട് പേരും എനെ ഒന്ന് സപ്പോർട്ട് ചെയ്തിട്ടു പോലുമില്ല. എന്നെ രണ്ട് പേരും ചേർന്ന് തട്ടി കളിക്കുകയാണ്. നിങ്ങൾ പറയുന്നുണ്ടല്ലോ യെസ് പറയൂ നോ പറയൂ. എനിക്ക് ഡോക്ടറിനോട് ഒരു ചെറിയ ഇഷ്ടമുണ്ട് അത് പ്രണയമാണോ എന്ന് പോലും അറിയില്ല. തനിക്ക് സമയം വേണമെന്ന് ഡോക്ടറോട് പറഞ്ഞിരുന്നതായും ദിൽഷ പറഞ്ഞിരുന്നു.