സിൽക്ക് സ്മിതയെ അനുകരിച്ച് നിമിഷ ബിജോ, ഏഴുമല പൂഞ്ചോലയുമായി താരം


സോഷ്യൽ  മീഡിയയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരം ആണ് നിമിഷ ബിജോ. വളരെ പെട്ടന്ന് തന്നെ ആരാധകരെയും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. നിരവധി ആരാധകരെ ആണ് താരം ഇതിനോടകം സ്വന്തമാക്കിയത്. റീൽസ് വീഡിയോകളിൽ കൂടിയും ഫോട്ടോഷൂട്ടുകളിൽ കൂടിയും എല്ലാം പ്രേക്ഷക ശ്രദ്ധ താരം വളരെ പെട്ടന്ന് തന്നെ നേടി. എന്നാൽ പലപ്പോഴും താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

എന്നാൽ അതിന്നും തന്ന ബാധിക്കുന്ന കാര്യം അല്ല എന്ന് തന്റെ പ്രവർത്തികളിൽ കൂടി താരം തെളിയിച്ച് കൊണ്ടിരിക്കുകയുമാണ്. ഇപ്പോഴിതാ ഏഴുമല പൂഞ്ചോല എന്ന ഗാനത്തിന് ചുവടു വെക്കുന്ന തന്റെ വീഡിയോ ആണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ വീഡിയോ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. എല്ലാവരുടെയും അവശ്യപ്രകാരം ഞാൻ ഇതാ വരുന്നു. സിൽക്ക് സ്മിത ലാലേട്ടൻ സോങ്ങുമായി.

ഇഷ്ടപെട്ടാൽ പറയാൻ മടിക്കേണ്ട. ഇല്ലെങ്കിൽ ഞാൻ ഒഴിവാക്കാൻ നോക്കാം. വീഡിയോ അല്ല. ഇഷ്ടപ്പെടാത്തവരെ. ചുമ്മാ പറഞ്ഞതാ. എനിക്ക് ഇടക്ക് 2 എണ്ണം കേൾക്കണം. അതൊക്കെ ഒരു സുഖം അല്ലെ എന്നുമാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് നിമിഷ കുറിച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് പ്രേക്ഷകരിൽ നിന്ന് വരുന്നത്. സിൽക്ക് സ്മിത എന്ന അഭിനേത്രിയുടെ അതുല്യ കലാകാരിയുടെ കഴിവ് എന്താണെന്ന് ഇപ്പോൾ മനസിലായി.

യാതൊരു ഗോഷ്ടിയും കാണിക്കാതെ സ്വാതസിദ്ധമായ അഭിനയം എന്താണെന്നു ഇപ്പോൾ തിരിച്ചറിയുന്നു. എത്ര മനോഹരം ആയിട്ടായിരുന്നു സ്ഫടികം എന്ന സിനിമയിൽ സിൽക്ക് സ്മിത അഭിനയിച്ചതെന്ന് ഇപ്പോൾ ആണ് മനസിലായത്. അങ്ങനെ ഒരു വേഷം ചെയ്യാൻ അപാരമായ സിദ്ധി വേണം. ഇതുവെറും ഗോഷ്ടി ആയി മാത്രമേ തോന്നുന്നുള്ളു, ബ്ലൗസിന് കുറച്ചു കൂടെ ഇറക്കാൻ കുറയ്ക്കണം ആയിരുന്നു.

സിൽക്കിന്റെ വശ്യമനോഹരമായ ഭാവവും ഒഴുക്കാർന്ന ചുവടുകളും ഒരു നർത്തകിക്ക് അവശ്യം വേണ്ട വടിവാർന്ന ശരീരവും എത്ര മഹത്തരമായിരുന്നെന്ന് തിരിച്ചറിയാൻ ഈ വീഡിയോ കാരണമായി. താങ്ക്സ്, ഇച്ചിരി ഓവർ ആയി പോയില്ലേ. ചോദിക്കാനും പറയാനും വീട്ടിൽ ആരും ഇല്ലേ മക്കൾ ഇത് കണ്ടോ എന്തിനാ അവരെ ഇങ്ങനെ നാണം കെടുത്തുന്നത് കഷ്ട്ടം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.