റസ്റ്റോറന്റിലെ പ്ളേറ്റുകൾ താൻ എറിഞ്ഞുടച്ചത് എന്തിന്, മറുപടിയുമായി നൈല ഉഷ

കേരളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളാണ് നൈല ഉഷ. മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല വളരെ വേഗം പ്രേക്ഷക മനസിലേക്കെത്തിയിരുന്നു. മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കെത്തിയ നൈലയുടെ അരങ്ങേറ്റ സിനിമ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസിലും നൈല അഭിനയിച്ചിരുന്നു. പിന്നാലെ ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, എന്നിങ്ങനെ പല സിനിമകളിലും നൈല അഭിനയിച്ചിരുന്നു. ടെലിവിഷന്‍ അവതാരകയായിട്ടാണ് മലയാളികള്‍ നൈല ഉഷയെ പരിചയപ്പെടുന്നത്.

അതിന് മുമ്പ് മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല മിനിസ്‌ക്രീനിലെത്തിയതിന് പിന്നാലെ വളരെ വേഗമായിരുന്നു പ്രേക്ഷക മനസിലേക്കെത്തിയിരുന്നത്.സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട ആയിരുന്നു നൈലയുടെ ആദ്യത്തെ സിനിമ. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നൈല ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. സിനിമയിലെ മികച്ച പ്രകടനത്തിനും മികച്ച പുതുമുഖ താരം എന്ന നിലയിലും ഏഷ്യാവിഷന്‍ പുരസ്‌കാരം നൈലയ്ക്ക് ലഭിച്ചിരുന്നു.2013 ല്‍ തന്നെ ജയസൂര്യയുടെ നായികയായും നൈല തിളങ്ങിയിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലായിരുന്നു ജയസൂര്യയുടെ നായികയായി അഭിനയിച്ചത്. സിനിമയിലെ നടിയുടെ അഭിനയം അവര്‍ക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചിരുന്നു.മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘മിനുറ്റ് ടു വിന്‍ ഇറ്റ്’ എന്ന പരിപാടിയുടെ അവതാരകയായിരുന്നു നൈല ഉഷ.

പ്രേക്ഷകരെ വെറുപ്പിക്കാത്ത അവതാരകമാരില്‍ ഒരാള്‍ എന്ന ലേബല്‍ നൈലയും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നൈല ഉഷയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു, ഒരു റെസ്റ്റോറന്റിലെ പ്ളേറ്റുകൾ എറിഞ്ഞുടക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, വീഡിയോ പുറത്ത് വന്നതിനു പിന്നാലെ നിരവധി വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉയർന്നു വന്നത്, ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. നിരവധിപേർ മെസ്സേജുകളയച്ചും മറ്റും തന്നെ വിമർശിച്ചതിന്റെ പിന്നാലെയാണ് ഇപ്പോൾ താരം വിശദീകരണം നടത്തിയിരിക്കുന്നത്. താൻ എറിഞ്ഞുടച്ചത് ആഹാരം കഴിക്കുന്ന പാത്രമല്ല തങ്ങൾ എറിഞ്ഞ് പൊട്ടിക്കുന്നത്. അവിടെയുള്ളവരുടെ ഒരു ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്നതാണെന്നും ആ പാത്രങ്ങൾ പൊട്ടിക്കാൻ വേണ്ടി നിർമ്മിക്കുന്നയാണെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.