സംശയങ്ങൾക്ക് എല്ലാം അവസാനം, നിക്കി ഗൽറാണിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത്

മലയാളികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് നിക്കി ഗൽറാണി. നിരവധി മലയാള ചിത്രത്തിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. ദിലീപ്, നിവിൻ പോളി, വിനീത് ശ്രീനിവാസൻ തുടങ്ങി നിരവധി യുവ നായകന്മാർക്കൊപ്പം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി അവസരങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് തമിഴിലും അവസരം ലഭിച്ചു. താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ ഗോസിപ്പ് കോളങ്ങളിലും നിക്കിയുടെ പേര് പ്രത്യക്ഷപ്പെടാൻ തുടങ്ങി. പലപ്പോഴും ഒപ്പം അഭിനയിക്കുന്ന നായകന്മാരുടെ പേര് ചേർത്തായിരുന്നു നിക്കിയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ എത്തിയിരുന്നത്. എന്നാൽ അത്തരത്തിൽ ഉള്ള വാർത്തകളോട് ഒന്നും നിക്കി ഒരിക്കലും പ്രതികരിച്ചിരുന്നില്ല. നടൻ ആദിയുടെ പെരുമായാണ് കുറച്ച് നാളുകൾ ആയി നിക്കിയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്.

ഇപ്പോഴിതാ നിക്കിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടൻ ആദിയുമൊത്താണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതെന്നും ഈ മാസം ഇരുപത്തി നാലാം തീയതി ആണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് എന്നും ആണ് പ്രചരിക്കുന്ന വാർത്തകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ മാത്രം സാനിധ്യത്തിൽ വളരെ രഹസ്യമായി ആണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത് എന്നും വാർത്തകളിൽ പറയുന്നു. സ്ഥിരം  ഗോസിപ്പുകൾ പോലെ തന്നെ ആകും ഇതും എന്ന് ആരാധകർ കരുതിയെങ്കിലും ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് പ്രചരിച്ച വാർത്തകൾ എല്ലാം  സത്യമായിരുന്നു എന്ന് ആരാധകർക്കും മനസ്സിലായത്. ഇരുവരും ഏകദേശം രണ്ട് വർഷത്തിലേറെയായി പ്രണയത്തിലാണ്. “ജീവിതത്തിൽ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരമാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം അറിഞ്ഞു. അത് ഇപ്പോൾ ഔദ്യോഗികമായി..” എന്നുമാണ് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താരങ്ങൾ കുറിച്ചത്.

ഇരുവരും പ്രണയത്തിൽ ആണെന്നുള്ളതിനു നിരവധി തെളിവുകൾ സഹിതം ആയിരുന്നു സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വലിയ രീതിയിൽ തന്നെ വൈറൽ ആകാറുണ്ടായിരുന്നു. എന്നാൽ ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരിക്കും എന്നായിരുന്നു ആരാധകർ കരുതിയത്. ഇപ്പോൾ ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Comment