മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. പലപ്പോഴായി സന്തോഷ് വർക്കി തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്, നടി നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞായിരുന്നു സന്തോഷ് വർക്കി ആദ്യം എത്തിയത്, ശേഷം മലയാളത്തിലെ മറ്റു രണ്ടു നടിമാരെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞും സന്തോഷ് വർക്കി എത്തി. ഐശ്വര്യ ലക്ഷ്മിയെ തനിക്ക് ഇഷ്ട്ടമാണെന്ന് ആണ് ഇദ്ദേഹം പിന്നീട് പറഞ്ഞത്.
ഇപ്പോഴിതാ നിഖില വിമലിനെ ആണ് തനിക് ഇഷ്ട്ടം എന്നാണ് ഇദ്ദേഹം ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കുന്നത്. തനിക്ക് നിഖില വിമലിനെ കണ്ടപ്പോൾ തന്നെ ഒരു ക്രഷ് തോന്നി എന്നും ഈ കാര്യം നിഖിലയോട് തന്നെ താൻ പറഞ്ഞിട്ടുണ്ട് എന്നും ആദ്യം കണ്ടപ്പോൾ ഒരു പാവം കുട്ടിയായിട്ട് ആണ് തോന്നിയത്. അത് കൊണ്ടാണ് തനിക്ക് ക്രഷ് തോന്നിയത് എന്നും സന്തോഷ് വർക്കി പറയുന്നു.
എന്നാൽ സംസാരിച്ചപ്പോൾ അത്ര പാവം ഒന്നും അല്ല എന്ന് തനിക്ക് മനസ്സിലായി എന്നും സന്തോഷ് വർക്കി പറയുന്നു. നിഖില തന്റെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടില്ലേ താൻ അത്ര പാവം ഒന്നും അല്ല എന്ന്, അത് സത്യമാണ് എന്നും സന്തോഷ് പറയുന്നു. മാത്രമല്ല, ഇപ്പോഴും നിഖിലയോട് ഇഷ്ട്ടമുണ്ട് എന്നും നിഖിലയുടെ സിനിമകൾ എല്ലാം താൻ കാണാറുണ്ട് എന്നും സന്തോഷ് വർക്കി പറഞ്ഞു. ഇഷ്ട്ടം മാത്രം അല്ല എന്നും തനിക് ഇഷ്ട്ടമാകാത്ത ചില കാര്യങ്ങൾ കൂടി ഉണ്ട് എന്നും ഇദ്ദേഹം പറഞ്ഞു.
ഒരിക്കൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ ആ അനുഭവം എങ്ങനെ ഉണ്ടായിരുന്നു എന്ന് തന്നോട് മീഡിയ ചോദിച്ചെന്നും എന്നാൽ തന്നോടൊപ്പം അഭിനയിച്ചിട്ട് എങ്ങനെ ഉണ്ടായിരുന്ന് എന്ന് മമ്മൂട്ടിയോട് ചോദിക്കാത്തത് എന്താണ് എന്ന് നിഖില ചോദിച്ചു എന്നും അങ്ങനെ ഒന്നും ഒരിക്കലും ചോദിക്കരുത് എന്നും അവരൊക്കെ മുൻ നിര താരങ്ങൾ അല്ലെ എന്നും ആണ് സന്തോഷ് വർക്കി പറഞ്ഞത്.
ഒരിക്കൽ നിഖിലയോട് തന്നെ പ്രണയിക്കാൻ താൽപ്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് പറഞ്ഞത് എന്നും വിവാഹം കഴിക്കാമോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്ന് തന്നെയാണ് പറഞ്ഞത് എന്നും ഇനി ഇതിന്റെ പുറത്ത് മറ്റൊരു വാർത്ത വേണ്ട എന്നും സന്തോഷ് വർക്കി പറഞ്ഞു. നിരവധി കമെന്റുകളും ഇദ്ദേഹത്തിന്റെ ഈ വീഡിയോയ്ക്ക് വരുന്നുണ്ട്. ഒരു അഭിമുഖത്തിൽ ആണ് ഇദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.