നിഖില താങ്കൾക്ക് എന്തൊരു ജാഡയാണ്


നടി നിഖിലയെക്കുറിച്ച് സിനിഫൈൽ എന്ന സിനിമ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഹലോ നിഖില… താങ്കൾക്ക് എന്തൊരു ജാടയാണ്… ഇന്ന് തളിപ്പറമ്പ് ക്ലാസ്സിക്‌ തീയേറ്ററിൽ ഒരു സംഭവം ഉണ്ടായി.. 7:30 pm ന് മദനോത്സവം കാണാൻ പോയി.. നമ്മൾ 6 പേരാണ് പോയത്.. തൊട്ടു പിറകിലത്തെ സീറ്റിൽ നിഖില വിമൽ വന്നിരുന്നു… ആളെ മനസിലാകാതിരിക്കാൻ മാസ്ക് ഇട്ടാണ് വന്നത്.. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസിലായി.. സിനിമ കഴിഞ്ഞതിനു ശേഷം അവസാനമാണ് അവർ പുറത്തിറങ്ങിയത്.. ഞങ്ങൾ ഒരു ഫോട്ടോ എടുക്കാൻ ഡോറിന് പുറത്ത് കാത്തു നിന്നു..

എന്റെ ഒരു ഫ്രണ്ട് അവരോട് “നിഖിലേച്ചി.. ഒരു ഫോട്ടോ എടുത്തോട്ടെ ” എന്ന് ചോദിച്ചു.. “Sorry.. പറ്റില്ല” എന്ന് പറഞ്ഞ് ഒരു പോക്ക് പോയി… തിയേറ്ററിൽ പകുതിയിലും കുറവെ ആളുണ്ടായിരുന്നുള്ളു.. എല്ലാവരും പോയതിനു ശേഷമാണ് ഞങ്ങൾ ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചത്… ആാാ.. പോണെങ്കിൽ പോട്ടെ എന്നാ ഭാവത്തിൽ നമ്മളും തിരിച്ചുപോയി നിങ്ങൾക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ… നിഖിലേച്ചി ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ഒരു reply പ്രതീക്ഷിക്കുന്നു. എന്നാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി അഭിപ്രായങ്ങൾ ആണ് ഈ പോസ്റ്റിനു വരുന്നത്, ഈ സെലിബ്രിറ്റികളായ നടിമാരോട് ചോദിക്കുന്ന പോലെ നിങ്ങൾക്ക് പരിചയമില്ലാത്ത സ്ത്രീകളോട് സെൽഫി ചോദിക്കാറുണ്ടോ ? അവർ ‘സോറി പറ്റില്ലാന്ന്’ പറഞ്ഞാൽ ഇതുപോലെ പോസ്റ്റ് ഇട്ട് മെഴുകാറുണ്ടോ ? അതോ സെലിബ്രിറ്റികൾ ആയ സ്ത്രീകളോട് മാത്രമാണോ ഈ അധികാരം ? അവർ ആര് ചോദിച്ചാലും സെൽഫി എടുക്കാൻ ബാധ്യസ്ഥരാണെന്ന തോന്നൽ ഉണ്ടോ ചേട്ടന് ?? എന്നാണ് ഒരാൾ പോസ്റ്റിനു നൽകിയ കമെന്റ്, അവർ പോയെങ്ങേ കണക്ക് ആയിപോയി.. എന്റടുത്തു സെൽഫി ചോദിച്ചാൽ ഞാൻ കൊടുക്കാറില്ല. അവരും എനെപോലെ പ്രൈവസി കൂടുതൽ ആഗ്രഹിക്കുന്ന വ്യക്തി ആയിരിക്കും. മേലാൽ ആരോടും selfi ചോദിച്ചു ഉള്ള വില കളയരുത് അതിപ്പോൾ മമ്മൂട്ടി ആണേലും മോഹൻലാൽ ആണേലും എന്നാണ് മറ്റൊരാൾ നൽകിയ കമെന്റ്