നരേന്റെ സൂപ്പർ സ്റ്റാർ മോഹം തകർത്ത സിനിമ ആയിരുന്നു പന്തയക്കോഴി


നിരവധി സിനിമകളിലൂടെ മലയാളികളുടെ ശ്രദ്ധേയനായി മാറിയ നടനാണ് നരേൻ, നരേൻ തമിഴ്-മലയാളം ചലച്ചിത്രതാരമാണ് നരേന്‍. ബിരദ പഠനത്തിനുശേഷം ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ച താരം തുടര്‍ന്ന് പരസ്യചിത്ര മേഖലയിലെ പ്രശസ്ത സംവിധായകന്‍ രാജീവ് മേനോന്റെ സഹായിയായി പ്രവര്‍ത്തിച്ചു.അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്.തുടര്‍ന്ന് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ മീര ജാസ്മിന്റെ നായകനായി അഭിനയിച്ചു.ആ ചിത്രത്തിനുശേഷം ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത അന്നൊരിക്കല്‍ എന്ന ചിത്രത്തില്‍ കാവ്യമാധവന്റെ നായകനായി അഭിനയിച്ചു. പിന്നീട് സഹനടനായും നടനായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും, ചിത്രത്തിന്റെ രണ്ടാഭാഗത്തിലും പോലീസ് ഓഫീസറുടെ വേഷം ചെയ്തത് നരേന്‍ ആയിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്തിരം പേശുതടി ആണ് തമിഴില്‍ ചെയ്ത രണ്ടാമത്തെ ചിത്രം. തമിഴ് ചിത്രങ്ങളില്‍ സജീവമായതോടെയാണ് സുനില്‍ എന്ന പേരുമാറ്റി നരേന്‍ എന്നാക്കിയത്. തുടര്‍ന്ന് നെഞ്ചിരുക്കുംവരെ, അഞ്ചാതെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസമേറ്റ്‌സിലെ മുരളി എന്ന കഥാപാത്രം നരേന്റെ അഭിനയജീവിതത്തിലെ പ്രധാനപെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്.പന്തയക്കോഴി, ഒരേ കടല്‍, മിന്നാമിന്നിക്കൂട്ടം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

താരത്തിന്റെ സിനിമ ജീവിതത്തിലെ പരാജയമായി മാറിയ ചിത്രം ആയിരുന്നു പന്തയക്കോഴി, ചിത്രത്തിനെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നതിപ്പോൾ, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നരേനിനെ നായകനാക്കി എം എ വേണു ഒരുക്കിയ സിനിമയാണ് പന്തയകോഴി.2007 ൽ വിഷു റിലീസ് ആയി തിയേറ്റർ ൽ എത്തിയ സിനിമ വൻ പരാജയമാണ്. ഒരുപാട് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ലാൽ ക്രീയേഷന്റെ ഏറ്റവും മോശം ചിത്രമാണ് പന്തയകോഴി. ഈ സിനിമ കൊണ്ട് ഉള്ള ഗുണം അലക്സ്‌ പോൾ സംഗീതം നൽകിയ ഒരു മനോഹര ഗാനം മാത്രമാണ്. രണ്ടാം വരവിൽ ജയറാം ആക്ഷൻ ഹീറോ ആക്കാൻ ശ്രമിച്ചു പരാജയപെട്ടത് പോലെ ഈ സിനിമയിൽ ആക്ഷൻ ഹീറോ ആക്കാൻ ശ്രമിച്ചു നരേനും പരാജയപെട്ടു എന്നാണ്.