സന്തോഷവാർത്ത പങ്കുവെച്ച് നസ്രിയ, ആശംസകൾ നേർന്ന് ആരാധകരും

പ്രേക്ഷകർക്കു ഏറെ പ്രിയങ്കരിയായ താരമാണ് നസ്രിയ. വർഷങ്ങൾ കൊണ്ട് സിനിമ രംഗത്ത് സജീവമായി നിൽക്കുകയാണ് താരം. ബാലതാരമായിട്ട് ആണ് താരം സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം പിന്നീട് നായികയായി മാറുകയായിരുന്നു താരം. മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയ നായിക നസ്രിയ ആണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴും പോസിറ്റീവ് എനർജി ആണ് നസ്രിയയെ കാണുമ്പോൾ ഒക്കെ. ചിരിച്ച മുഖം ഇല്ലാതെ നസ്രിയയെ ആരാധകർ കാണുന്നത് ചുരുക്കം ആണ്. മലയാള സിനിമയിലെ തന്നെ യുവ താരങ്ങളിൽ ഒരാൾ ആയ ഫഹദിനെ ആണ് നസ്രിയ വിവാഹം കഴിച്ചത്. ബാംഗ്ലൂർ ഡേയ്സ് ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും അടുത്ത് പരിചയപ്പെടുന്നതും ഇഷ്ട്ടത്തിൽ ആകുന്നതും. വിവാഹ ശേഷം കുറച്ച് നാളുകൾ നസ്രിയ സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് താരം. ഫഹദിനൊപ്പം തന്നെ സിനിമ ചെയ്തുകൊണ്ടാണ് നസ്രിയ തന്റെ തിരിച്ച് വരവ് നടത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ തന്റെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നസ്രിയ. ആദ്യമായി തെലുങ്ക് സിനിമയിൽ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് താരം. അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ നായികയായി അഭിനയിക്കുന്നത്. നന്ദി ആണ് ചിത്രത്തിലെ നായകൻ. മലയാളത്തിലും തമിഴിലും എല്ലാം നസ്രിയ ശ്രദ്ധേയമായ വേഷത്തിൽ എത്തിയെങ്കിലും ഇത് ആദ്യമായാണ് താരം തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്.

ലീല തോമസ് എന്ന കഥാപാത്രം ആയാണ് നസ്രിയ ചിത്രത്തിൽ എത്തുന്നത്. ജൂൺ 10ന് ആണ് ചിത്രം പ്രദർശനത്തിനായി എത്തുന്നത്. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ട്രാൻസിനു ശേഷമുള്ള നസ്രിയയുടെ അടുത്ത ചിത്രം കൂടി ആണ് ഇത്. താരത്തെ തെലുങ്ക് ചിത്രത്തിൽ കാണുന്നതിന്റെ ആവേശത്തിൽ ആണ് ഇപ്പോൾ താരത്തിന്റെ ആരാധകരും. നിരവധി പേരാണ് ഈ അവസരത്തിൽ നസ്രിയയ്ക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.