വഴിയോര കച്ചവടക്കാരന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി നയൻ‌താര, വൈറലായി വീഡിയോ

ഇപ്പോൾ ഒരു വഴിയോര കച്ചവടക്കാരന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങുന്ന നയൻതാരയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങും വഴിയാണ് നയന്‍താര വഴിയോര കച്ചവടക്കാരനില്‍നിന്നും ബാഗ് വാങ്ങുന്നതെന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. വെളുത്ത സല്‍വാറും മാസ്കും നെറ്റിയില്‍ കുങ്കുമവും അണിഞ്ഞാണ് താരത്തിനെ വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇത് എവിടെ നിന്ന് പകര്‍ത്തിയ വീഡിയോ ആണെന്നോ എന്ന് എടുത്ത വീഡിയോ ആണെന്നോ വ്യക്തമല്ല.

നയന്‍താര ഇപ്പോഴും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലും അംഗത്വം എടുത്തിട്ടില്ല. എന്നാല്‍ കാമുകന്‍ വിഘ്‌നേശ് ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം വളരെ സജീവവുമാണ്. വിഘ്‌നേശ് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം നയന്‍താരയെ തങ്കം എന്നാണ് വിശേഷിപ്പിയ്ക്കുന്നത്. ജീവിതത്തിലെ ഓരോ ചെറിയ സന്തോഷമുള്ള മുഹൂര്‍ത്തങ്ങളും വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും പ്രണയിച്ചു നടക്കുകയാണെങ്കിലും, കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. പാപ്പരാസികള്‍ എന്ത് തന്നെ പറഞ്ഞാലും സ്‌നേഹിക്കുന്നവരുടെ പിന്തുണ നയന്‍താരയുടെയും വിക്കിയുടെയും പ്രണയത്തിനുണ്ട്. ഇരുവരും കുടുംബ ബന്ധത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെ പ്രണയം വിവാഹത്തിലെത്തിയാലും ആ മഹത്വം കാത്ത് സൂക്ഷിക്കാന്‍ കഴിയും. 2015 ല്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേശ് ശിവനും സൗഹൃദത്തിലാവുന്നതും പിന്നീട് പ്രണയത്തിലേക്ക് വീഴുന്നതും.

2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം..