എട്ട് ജീവനക്കാർ ആണ് നയൻതാരയുടെ വീട്ടിൽ ജോലിക്കായുള്ളത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് നയൻതാര. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. മനസ്സിനക്കരെ എന്ന മലയാളം സിനിമയിൽ കൂടി ആണ് നയൻതാര അഭിനയം തുടങ്ങിയത് എങ്കിലും കുറച്ച് മലയാള സിനിമകൾ ചെയ്തതിന് ശേഷം താരം തമിഴിലേക്ക് പോകുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു തമിഴിൽ നയൻതാരയുടെ വളർച്ച. ആദ്യമൊക്കെ ഗ്ലാമറസ് വേഷങ്ങളിൽ എത്തി താരം പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു.

എന്നാൽ പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ശക്തമായ തിരിച്ച് വരവ് ആണ് അതിനു ശേഷം നടത്തിയത്. അഭിനയത്തിലും ലുക്കിലും വലിയ മേക്കോവർ നടത്തിക്കൊണ്ടാണ് നയൻതാര ശക്തമായ തിരിച്ച് വരവ് നടത്തിയത്. നയൻതാരയുടെ മാറ്റം പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയായിരുന്നു. അതിനു ശേഷം നയൻതാര അഭിനയ പ്രാധാന്യമുള്ള കഥാപത്രങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ തുടങ്ങി.

അതോടെ നയൻതാര നായികയായി എത്തിയാൽ സൂപ്പർസ്റ്റാറുകൾ ഇല്ലാത്ത സിനിമകൾ പോലും ഹിറ്റ് ആക്കാൻ കഴിയുമെന്ന് പ്രേക്ഷകർക്ക് മനസ്സിലായി. അങ്ങനെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് വളരെ പെട്ടന്ന് തന്നെ താരം നേടി എടുത്ത്. അടുത്തിടെ ആയിരുന്നു വിഘ്‌നേശ് ശിവനുമായി താരത്തിന്റെ വിവാഹം നടന്നത്. അതിനു പിന്നാലെ തന്നെ ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ച കാര്യം ആരാധകരുമായി ഇവർ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഘ്‌നേഷിന്റെ ‘അമ്മ നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

നയൻതാരയുടെ വീട്ടിൽ വിവിധ ജോലിക്കായി എട്ടു ജോലിക്കാർ ഉണ്ടെന്നാണ് വിഘ്‌നേഷിന്റെ ‘അമ്മ പറയുന്നത്. ഒരിക്കൽ അതിൽ ഒരു ജോലിക്കാരി വിഷമിച്ച് ഇരിക്കുന്നത് കണ്ടു നയൻതാര അവരോട് കാര്യം തിരക്കി. വീട്ടിൽ നാല് ലക്ഷം രൂപയുടെ കടം ഉണ്ടെന്നും അത് ആണ് തന്നെ അലട്ടുന്നത് എന്നും അവർ പറഞ്ഞു. നയൻതാര അപ്പോൾ തന്നെ അവർക്ക് നാല് ലക്ഷം രൂപ നൽകി എന്നും അങ്ങനെ കൊടുക്കാൻ എല്ലാവര്ക്കും ഒന്നും പറ്റില്ല എന്നും നല്ല മനസ്സ് വേണം അതിന് എന്നും വിഘ്‌നേഷിന്റെ ‘അമ്മ പറഞ്ഞു.

അത് പോലെ തന്നെ ആണ് നയൻതാരയുടെ ‘അമ്മ എന്നും ഒരിക്കൽ അവർ നയൻതാരയുടെ വീട്ടിൽ വന്നപ്പോൾ ഒരു ജോലിക്കാരിക്ക്ക് അവരുടെ കയ്യിൽ കിടന്ന രണ്ടു വളകൾ ഊരി നൽകി എന്നും ആ സ്വഭാവം തന്നെ ആണ് നയൻതാരയ്ക്ക് കിട്ടിയിരിക്കുന്നത് എന്നും വിഘ്‌നേഷിന്റെ ‘അമ്മ പറഞ്ഞു.