നയൻതാരയും വിക്കിയും മാതാപിതാക്കൾ ആകാൻ ഒരുങ്ങുന്നുവോ

സംവിധായകൻ വിഗ്‌നേഷുമായി ആറു വർഷമായി പ്രണയത്തിൽ ആണ് നയൻതാര. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഗോസിപ്പ് കോളങ്ങളിൽ നയൻതാരയുടെ പേര് സ്ഥിരം സാന്നിധ്യം ആണ്. പല തരത്തിൽ ഉള്ള ഗോസിപ്പുകളും പലപ്പോഴും താരത്തിന്റേതായി പ്രചരിക്കാറുണ്ട്. എന്നാൽ അത്തരം ഗോസ്സിപ്പുകളോട് ഒന്നും നയൻതാര പ്രതികരിക്കാറില്ല എന്നതാണ് സത്യം. നയൻതാരയുടെ വിവാഹത്തിന്റെ പേരിൽ ആണ് താരം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. നെറുകയിൽ സിന്ദൂരം അണിഞ്ഞു വിഘ്‌നേശിനൊപ്പം നയൻതാര ക്ഷേത്രത്തിൽ എത്തിയതോടെ ആണ് ഇരുവരും വിവാഹിതർ ആയി എന്ന തരത്തിലെ വാർത്തകൾ വീണ്ടും പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഈ വാർത്തയോടും താരം പ്രതികരിച്ചിട്ടില്ല.

എന്നാൽ ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് ഇരുവരെയും കുറിച്ച് ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. വാടക ഗർഭപാത്രത്തിൽ കൂടി ഒരു കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുകയാണ് വിഘ്‌നേഷും നയൻതാരയും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഈ വാർത്ത വലിയ രീതിയിൽ പ്രചരിക്കുന്നു എങ്കിലും താരങ്ങൾ ഇത് വരെ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. വാടക ഗർഭപാത്രത്തിൽ കൂടി കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുകയാണ് ബോളിവുഡ് താരങ്ങൾ ആയ പ്രിയങ്ക ചോപ്രയും നിക്കും. ഇവരുടെ പാത തന്നെ പിന്തുടരുകയാണോ ഇപ്പോൾ നയൻസും വിക്കിയും എന്നാണ് ആരാധകർ ചോദിക്കുന്നത്.

നയൻതാരയെ പരിചയമില്ലാത്ത തെന്നിന്ത്യൻ സിനിമ പ്രേമികൾ കുറവാണ്. മലയാള ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത് എങ്കിലും തമിഴിൽ എത്തിയതോടെയാണ് നയൻതാര താരമൂല്യമുള്ള നായികയായി മാറിയത്. മലയാളത്തിൽ നാട്ടിൻ പുറത്ത്കാരി പെൺകുട്ടിയായി മാത്രം കണ്ട നയൻതാര തമിഴിൽ എത്തിയപ്പോൾ ഗ്ലാമറസ് വേഷങ്ങളിൽ ആണ് തിളങ്ങിയത്. നയൻതാരയുടെ പെട്ടന്നുള്ള ഈ മാറ്റം ആരാധകർക്കിടയിലും വലിയ അത്ഭുതം തന്നെയാണ് ഉണ്ടാക്കിയത്. നിരവധി ഗ്ളാമർ ചിത്രങ്ങളിൽ ആണ് നയൻതാര കുറഞ്ഞ കാലത്തിനുള്ളിൽ അഭിനയിച്ചത്. എന്നാൽ കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം അതി ശക്തമായ തിരിച്ച് വരവാണ് തെന്നിന്ത്യയിൽ നടത്തിയത്. അഭിനയത്തിലും ലുക്കിലും എല്ലാം മേക്കോവർ നടത്തി പുതിയ ഒരു നയൻതാരയെ തന്നെയാണ് പിന്നീട് ആരാധകർ കണ്ടത്.