ജീവിതത്തിലെ പുതിയ അദ്ധ്യായത്തിനു തുടക്കം കുറിച്ച് നയൻതാര

നയൻതാരയെ പരിചയമില്ലാത്ത തെന്നിന്ത്യൻ സിനിമ പ്രേമികൾ കുറവാണ്. മലയാള ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത് എങ്കിലും തമിഴിൽ എത്തിയതോടെയാണ് നയൻതാര താരമൂല്യമുള്ള നായികയായി മാറിയത്. മലയാളത്തിൽ നാട്ടിൻ പുറത്ത്കാരി പെൺകുട്ടിയായി മാത്രം കണ്ട നയൻതാര തമിഴിൽ എത്തിയപ്പോൾ ഗ്ലാമറസ് വേഷങ്ങളിൽ ആണ് തിളങ്ങിയത്. നയൻതാരയുടെ പെട്ടന്നുള്ള ഈ മാറ്റം ആരാധകർക്കിടയിലും വലിയ അത്ഭുതം തന്നെയാണ് ഉണ്ടാക്കിയത്. നിരവധി ഗ്ളാമർ ചിത്രങ്ങളിൽ ആണ് നയൻതാര കുറഞ്ഞ കാലത്തിനുള്ളിൽ അഭിനയിച്ചത്. എന്നാൽ കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം അതി ശക്തമായ തിരിച്ച് വരവാണ് തെന്നിന്ത്യയിൽ നടത്തിയത്. അഭിനയത്തിലും ലുക്കിലും എല്ലാം മേക്കോവർ നടത്തി പുതിയ ഒരു നയൻതാരയെ തന്നെയാണ് പിന്നീട് ആരാധകർ കണ്ടത്.

നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുകയും ഗ്ലാമറസ് റോളുകൾ പാടെ ഒഴിവാകുകയും ചെയ്തതോടെ നയൻതാര വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യയിൽ ശ്രദ്ധ നേടി. നായകന്മാർ പോലും ഇല്ലാതെ സിനിമ സൂപ്പർഹിറ്റ് ആക്കാൻ കഴിയുമെന്ന് തെളിയിച്ച നയൻതാര വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയിമാറുകയായിരുന്നു . പിന്നീട് നയൻതാര എന്ന ലേഡി സൂപ്പർസ്റ്റാറിന്റെ അതിശയിപ്പിക്കുന്ന വളർച്ചയാണ് ആരാധകർ കണ്ടത്. ഇന്ന് തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായിക ആണ് നയൻതാര. സംവിധായകൻ വിഗ്‌നേഷുമായി ആറു വർഷമായി പ്രണയത്തിൽ ആണ് നയൻതാര. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ നയൻതാര ആരംഭിച്ച പുതിയ സംരംഭത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണ രംഗത്തേക്ക് ചുവടു വെച്ചിരിക്കുകയാണ് നയൻതാര ഇപ്പോൾ. അഭിനയത്തിനൊപ്പം ആണ് തന്റെ പുതിയ ബിസിനസ്സും നയൻതാര ആരംഭിച്ചിരിക്കുന്നത്. ദ ലിപ് ബാം കമ്ബനി എന്ന പേരിൽ ആണ് നയൻസിന്റെ ഉടമസ്ഥതത്തിൽ ഉള്ള സൗന്ദര്യ വർധക വസ്തുക്കൾ വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. .സെലിബ്രിറ്റി ഡെര്‍മറ്റോളജസ്റ്റ് ഡോ റെനിത രാജൻ ആണ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് വേണ്ട നിർദ്ദേശങ്ങൾ നയൻതാരയ്ക്ക് നൽകുന്നത്. ലിപ്പ് ബാം നിർമ്മാണത്തിൽ ആണ് ഇപ്പോൾ കമ്പനി തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നയൻതാരയ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകരും.

Leave a Comment