തെന്നിന്ത്യൻ സിനിമയിലെ ഒരേ ഒരു സൂപ്പർസ്റ്റാർ നായികയാണ് നയൻതാര. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് നയൻതാര. അഭിമുഖങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാൻ ഇഷ്ടപ്പെടുന്ന നയൻതാരയുടെ വിശേഷങ്ങൾ പലപ്പോഴും ആരാധകർ അറിയുന്നത് നയൻതാരയുടെ ബോയ്ഫ്രണ്ടും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്. താനും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അടുത്തിടെ ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ നയൻതാര തുറന്നു പറഞ്ഞിരുന്നു. തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻതാര ഇക്കാര്യം വ്യക്തമാക്കിയത്.
വിഗ്നേഷുമായുള്ള പ്രണയത്തിന് മുൻപ് നിരവധി ഗോസിപ്പുകൾ നയൻതാരയ്ക്ക് എതിരെ ഉയർന്നു കേട്ടിട്ടുണ്ട്, അതിൽ കൂടുതലും പ്രഭുദേവയുമായുള്ള താരത്തിന്റെ പ്രണയം ആയിരുന്നു. നടൻ ചിമ്പുമായുള്ള ഗോസിപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് നയൻതാര പ്രഭുദേവയുമായി അടുപ്പത്തിൽ ആകുന്നത്, ഇവരുടെ പ്രണയ ഗോസിപ് ചർച്ച ആയപ്പോൾ ആദ്യം ഇരുവരും പ്രതികരിച്ചില്ല. ഒടുവിൽ പ്രഭുദേവ പറഞ്ഞു, എനിക്കവൾ സ്പെഷ്യൽ ആണ്. ഞങ്ങൾ ഉടൻ വിവാഹിതരാകും എന്ന്, അതിനു പിന്നാലെ നയൻതാര തന്റെ മതം മാറി,പ്രഭുദേവയുടെ പേര് പോലും തന്റെ കയ്യിൽ അച്ചുകുത്തി.
എന്നാൽ ആ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല, കാരണം പ്രഭുദേവ വിവാഹിതൻ ആയിരുന്നു, അത് മാത്രമല്ല രണ്ടുകുട്ടികളുടെ അച്ഛൻ കൂടി ആയിരുന്നു, പ്രഭുദേവയുടെ ഭാര്യ ലത നായൻതാരയുമായുള്ള ബന്ധം ചൂണ്ടി കാണിച്ച് രംഗത്ത് എത്തി. അതിനു പിന്നാലെ പ്രഭുദേവ തന്റെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിചു, അതിനു ശേഷം നയൻതാരയുമായി പ്രഭുദേവയുടെ വിവാഹം ഉടൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ഇരുവരും വേർപിരിഞ്ഞു എന്ന ദുഃഖ വാർത്തയാണ് ലഭിച്ചത്, തമിഴകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത് ഒരു വാർത്ത കൂടി ആയിരുന്നു ഇവരുടെ വേർപിരിയൽ. അതോടെ നയൻതാര സിനിമകളിൽ നിന്നും വിട വാങ്ങിയിരുന്നു, പിന്നീട് ഒരു ഇടവേളക്ക് ശേഷമാണ് താരം വീണ്ടും സിനിമയിൽ സജീവമായത്. സിനിമയിലേക്ക് വീണ്ടും എത്തിയപ്പോൾ തന്റെ നഷ്ട പ്രണയത്തിനെക്കുറിച്ച് നയൻതാര പറഞ്ഞ വാക്കുകൾ ഇപ്രകാരം ആയിരുന്നു ഒരു പ്രണയ തകർച്ച ഒരാളെ തകർക്കുന്നത് വലിയ രീതിയിലാണ് എന്നാണ് താരം പറഞ്ഞത്