ബാലാമണി വീണ്ടും ഗുരുവായൂരിൽ എത്തി, ക്ഷേത്ര ദർശനം ചെയ്യുന്ന ചിത്രവുമായി നവ്യ

കലോത്സവ വേദികളിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ നടിയാണ് നവ്യാ നായർ. ധന്യാ നായർ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് നവ്യാ നായർ എന്ന് തിരുത്തിയത്. ദിലീപ് സിനിമ ഇഷ്ടത്തിലൂടെയായിരുന്നു നവ്യയുടെ തുടക്കം. നായികാ വേഷമായിരുന്നു ചിത്രത്തിൽ നവ്യയ്ക്ക്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സിനിമയിലേക്ക് നവ്യയ്ക്ക് അവസരം ലഭിച്ചത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തിളങ്ങുന്ന നടി കൂടിയാണ് നവ്യാ നായർ. പണ്ട് കലോത്സവ വേദികളെ സ്ഥിരം സാന്നിധ്യമായിരുന്നു നവ്യാ.പ പ്രധാനമായും നൃത്തത്തിലായിരുന്നു നടി ശോഭിച്ചിരുന്നത്. കലാതിലകപട്ടം അടക്കം നവ്യയെ തേടിയെത്തിയിട്ടുണ്ട്. നിരവധി സിനിമകൾ നവ്യയുടെ കരിയറിൽ പിറവിയെടുത്തിട്ടുണ്ടെങ്കിലും ഇന്നും ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ പ്രേക്ഷകർക്കുള്ളിൽ അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നവ്യ നായർ. സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുത്തെങ്കിലും ഇപ്പോൾ അഭിനയരംഗത്തേക്ക് തിരികെയെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസും ഷൂട്ടിങ് ലൊക്കേഷനിലെ കാഴ്ചകളുമെല്ലാം നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിൽ ബാലാമണിയെന്ന കൃഷ്ണ ഭക്തയുടെ വേഷത്തിലാണ് നവ്യ ഏറ്റവും മനോഹരമായ പ്രകടനം കാഴ്ചവെച്ചത്. തുടർന്നും നിരവധി ഹിറ്റുകൾ താരത്തിന്റേതായി പിറന്നിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം ബാലാമണിയെയാണ്. നന്ദനത്തിലെ പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നവ്യയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

2010ൽ ആയിരുന്നു നവ്യയുടെ വിവാഹം. മുംബൈയില്‍ ബിസിനസുകാരനായ സന്തോഷ്.എൻ.മേനോനാണ് താരത്തെ വിവാഹം ചെയ്തത്. സായ് എന്നൊരു മകനും താരത്തിനുണ്ട്. ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നവ്യ. കൂടാതെ സിനിമയിലേക്ക് സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ് നവ്യ നായർ. മലയാളത്തിൽ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് ഒരുത്തീ എന്ന സിനിമയാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യാ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്ന ചിത്രമാണ് ഒരുത്തീ.വി.കെ പ്രകാശാണ് ഒരുത്തീ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് എല്ലാം വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്, ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം,  ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാവുകയാണ്.