ആശുപത്രീയിൽ വെച്ച് തലചുറ്റുന്നത് പോലെ വന്നു, അത് കൊണ്ട് ഇങ്ങു വീട്ടിൽ കൊണ്ട് വന്നു


നിരവധി ആരാധകർ ഉള്ള സിനിമ ആണ് നന്ദനം. നന്ദനം കണ്ട ആരും ബാലാമണി എന്ന കുട്ടിയെ മറക്കാൻ സാധ്യതയില്ല. നവ്യ നായരെ മലയാളികൾ അറിയാൻ തുടങ്ങിയ ചിത്രമാണ് ഇത്. ഗുരുവായൂർ അപ്പന്റെ ഭക്തയായ പെൺകുട്ടിയുടെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. 2002 ൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. പ്രിത്വിരാജ് ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. മനു എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്.

ഇവരെ കോടതി സിദ്ധിഖ്, സുധീഷ്, കവിയൂർ പൊന്നമ്മ, രേവതി, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കലാ രഞ്ജിനി തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇന്നും നന്ദനം സിനിമയ്ക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നന്ദനം സിനിമയിലെ ഒരു രംഗത്തിന്റെ വീഡിയോ ഉൾപ്പെടുത്തിക്കൊണ്ട് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. നവ്യ നായർ അവതരിപ്പിച്ച ബാലാമണിയുടെ കഥാപാത്രത്തിന് ഒരു അപകടം സംഭവിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ ബാലാമണിക്ക് ഒരു തലചുറ്റൽ പോലെ വന്നുവെന്നും അത് കൊണ്ട് ഉടനെ തന്നെ ഇങ്ങു വീട്ടിലേക്ക് കൊണ്ട് വന്നു എന്നും കല രഞ്ജിനിയുടെ കഥാപാത്രം പറയുന്നതിന്റെ വീഡിയോ ആണ് ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്നത്.

ചിത്രം കണ്ടു കൊണ്ടിരുന്നപ്പോൾ അതിൽ ഇങ്ങനെ ഒരു മണ്ടത്തരം ഒളിഞ്ഞിരിക്കുന്നു എന്ന് അന്ന് അധികം ആരും ശ്രദ്ധിച്ചില്ല. നിരവധി പേരാണ് ഈ പോസ്റ്റിനു ഇപ്പോൾ കമെന്റുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വീട്ടിൽ വന്ന് തലവേദന മാറിയിട്ട് ഹോസ്പിറ്റലിൽ പോയി റസ്റ്റ് എടുക്കാലോ. അങ്ങനെയാവും, ഹോസ്പിറ്റലിൽ പോയിട്ട് മരുന്ന് വച്ചപ്പോ തലചുറ്റൽ വന്ന്, സൊ ഇനി അമ്പലത്തിലോട്ട് പോവണ്ട തിരിച്ചു വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു, വാലും മുറിയും കട്ട് ചെയ്ത് തുണ്ട് ആക്കി ഓരോന്ന് ഇറങ്ങിക്കോളും ഷിറ്റ് ആണെന്ന് പറഞ്ഞ്.

മരുന്നിന്റെ മണം അടിച്ചു തലചുറ്റൽ ഉണ്ടായതാണ് ഹേ, രാധാമണി യുടെ പ്രശ്‌നം ഇപ്പോഴും മനസ്സിലായിട്ടില്ല, ദൈവത്തിൻ്റെ അടുത്ത് പോകാതെ വീട്ടിൽ വന്നിരിക്കുന്നു വിഡ്ഢികൾ. ആണ്ടവാ, ഉണ്ണിയേട്ടന്റെ അമ്മ ഒരു മിസ്സിസ് ഖിലാഡി തന്നെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.