നയൻതാര ലേഡി സൂപ്പർസ്റ്റാർ ആയതിന്റെ കാരണം നവ്യ നായർ, സംഭവം ഇങ്ങനെ

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാള സിനിമയിൽ കൂടിയാണ് നയൻതാര അഭിനയത്തിന് അരങ്ങേറ്റം കുറിച്ചത് എങ്കിലും തമിഴിൽ നിരവധി അവസരങ്ങൾ ആണ് താരത്തിനെ കാത്തിരുന്നത്. വളരെ പെട്ടന്ന് ആയിരുന്നു നയൻതാര തെന്നിന്ത്യയിൽ വളർന്നത്. ആദ്യമൊക്കെ ഗ്ളാമറസ് വേഷങ്ങളിൽ ആണ് താരം എത്തിയത് എങ്കിലും പിന്നീട് നായിക പ്രാധാന്യമുള്ള ചിത്രങ്ങളിൽ മാത്രമായി അഭിനയിക്കുകയാണ് താരം. നായന്മാർ ഇല്ലാതെ പോലും സിനിമ വിജയിപ്പിക്കാം എന്ന് നയൻതാര പല തവണ തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ നിർമ്മാതാക്കൾ പോലും ഇന്ന് നയൻതാരയുടെ ഡേറ്റിനു വേണ്ടി ക്യൂ നിൽക്കുകയാണ് ഇന്ന്. അത്രയേറെ താരമൂല്യമുള്ള നായികയായി നയൻതാര തെന്നിന്ത്യയിൽ വളർന്നു എന്ന് പറയാം. എന്നാൽ ഇപ്പോൾ നയൻതാരയുടെ വിജയത്തിന് കാരണമായത് നവ്യ നായർ ആണെന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്.

സംഭവം ഇങ്ങനെ, മലയാളത്തിൽ നവ്യ അഭിനയിച്ച് തുടങ്ങിയ സമയത്ത് തന്നെ തമിഴിലും നവ്യയ്ക്ക് വസരങ്ങൾ വന്നിരുന്നു. മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ ഹിറ്റ് ആയതോടെയാണ് നവ്യയെ തേടി തമിഴിൽ നിന്നും അവസരങ്ങൾ വന്നത്. എന്നാൽ ആ സമയത്ത് നവ്യ തമിഴിൽ നിന്നും വന്ന രണ്ടു ചിത്രങ്ങളുടെ അവസരങ്ങൾ നിരസിച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ രണ്ടും വലിയ ഹിറ്റ് ആയി മാറുകയായിരുന്നു  എന്നും ഒരു അഭിമുഖത്തിൽ നവ്യ പറഞ്ഞു.  2005 ൽ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലേക്ക് നവ്യയ്ക്ക് നായികയായി ക്ഷണം ലഭിച്ചിരുന്നു. ശരത്ത് കുമാർ ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം നവ്യ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പിന്നീട് നയൻതാര ആണ് ആ വേഷത്തിൽ എത്തിയത്. നവ്യ വേണ്ടെന്നു വെച്ച അവസരം ലഭിച്ചത് നയൻതാരയ്ക്ക്. ആ ചിത്രം വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തതോടെ നയതാര തമിഴിൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ ഒരു ഗാനം ആണ് വലിയ രീതിയിൽ ഹിറ്റ് ആയത്.

അതോടെ ചിത്രത്തിലെ നായികയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ നയൻതാര അരങ്ങേറ്റം കുറിച്ച ചിത്രം കൂടി ആയിരുന്നു അയ്യ. അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റ് ആയതോടെ നയൻതാരയെ കാത്ത് വലിയ സൗഭാഗ്യങ്ങൾ തന്നെയാണ് തമിഴ് സിനിമയിൽ ഉണ്ടായിരുന്നത്. ഒരു പക്ഷെ അയ്യയിൽ നവ്യ ആയിരുന്നു അഭിനയിച്ചിരുന്നതെങ്കിൽ നയൻതാരയ്ക്ക് ഇത്രയും വലിയ ഒരു തുടക്കം തമിഴിൽ കിട്ടുമായിരുന്നില്ല എന്നും ഇത്തരത്തിൽ ഒരു തുടക്കം കിട്ടിയത് കൊണ്ടാണ് നയൻതാര വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടത് എന്നും വാർത്തകൾ പറയുന്നു.

Leave a Comment