പ്രണയം തകരുമ്പോൾ അവരെയൊക്കെ വിളിക്കാൻ തോന്നുമോ

ഒരുത്തി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. വർഷങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ച് വരവിനെ മലയാളി പ്രേക്ഷകർ ഇരു കാര്യങ്ങളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം ഒരു ചിത്രത്തിൽ അഭിനയിച്ചു എങ്കിലും പിന്നീട് താത്‌ക്കാലികമായി താരം സിനിമ ഉപേക്ഷിക്കുകയും കുടുംബ ജീവിതം നയിക്കുകയും ആയിരുന്നു ചെയ്തത്. എന്നാൽ ഇപ്പോഴിതാ വീണ്ടും ശക്തമായ തിരിച്ച് വരവ് ആണ് താരം നടത്തിയിരിക്കുന്നത്. കരുത്തുറ്റ കഥാപാത്രമായാണ് താരത്തിന്റെ തിരിച്ച് വരവ്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിൽ എല്ലാം താരം സജീവമായി തന്നെ പങ്കെടുത്ത് വരുകയാണ്. ഈ അവസരത്തിൽ നവ്യ പങ്കുവെക്കുന്ന തന്റെ അനുഭവങ്ങളും വിശേഷങ്ങളും എല്ലാം തന്നെ  പ്രേക്ഷക  നേടുകയും ചെയ്യുകയാണ്. ഇത്തരത്തിൽ നന്ദനം ചിത്രത്തിന്റെ പ്രമോഷൻ പരുപാടിയിൽ ഉയർന്ന ഒരു  ചോദ്യവും അതിനു പൃഥ്വിരാജ് നൽകിയ മറുപടിയുമാണ് നവ്യ  പറഞ്ഞിരിക്കുന്നത്.

നവ്യയുടെ വാക്കുകൾ ഇങ്ങനെ, നന്ദനം ചിത്രത്തിന്റെ ഒരു പ്രമോഷൻ പരുപാടിയിൽ പ്രേക്ഷകർ  ഉൾപ്പെടെ പങ്കെടുത്തിരുന്നു. പരിപാടിക്കിടയിൽ ഈ പ്രേക്ഷകർക്ക് താരങ്ങളോട് അവർക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. നന്ദനം കുറച്ച് ഫാന്റസി കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പക്കാ മലയാളം സിനിമ ആയിരുന്നല്ലോ. ആ അവസരത്തിൽ ഒരു പ്രേക്ഷകൻ ചോദിച്ച ചോദ്യം, പ്രണയം ഒക്കെ തകരുമ്പോൾ ആരെങ്കിലും ഗുരുവായൂർ അപ്പനെ ആണോ വിളിക്കുന്നത്?  ഏതെങ്കിലും സംഘടനകളെ വിളിച്ചല്ലേ വേണ്ട ഒത്ത് തീർപ്പുകൾ ഒക്കെ നടത്തേണ്ടത് എന്ന്. ആ ചോദ്യത്തിന് മറുപടി പറഞ്ഞത് പ്രിത്വിരാജ് ആയിരുന്നു. രാജു പറഞ്ഞത്  സ്വാഭാവികമായും നമ്മുടെ പ്രണയം പരാജയപ്പെടുമ്പോഴോ പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ പറ്റാതെ വരുമ്പോഴോ നമ്മൾ എന്റെ ഗുരുവായൂരപ്പ എന്നല്ലേ വിളിക്കുന്നത്, അല്ലാതെ എന്റെ  യുഎൻഒയെ എന്ന് വിളിക്കുമോ എന്നാണ്. അന്നേ തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഒരു മടിയും കൂടാതെ തുറന്ന് പറയുന്ന ആൾ ആണ് രാജു എന്നും നവ്യ പറഞ്ഞു.

കലോത്സവ വേദികളിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ നടിയാണ് നവ്യാ നായർ. ധന്യാ നായർ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് നവ്യാ നായർ എന്ന് തിരുത്തിയത്. ദിലീപ് സിനിമ ഇഷ്ടത്തിലൂടെയായിരുന്നു നവ്യയുടെ തുടക്കം. നായികാ വേഷമായിരുന്നു ചിത്രത്തിൽ നവ്യയ്ക്ക്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സിനിമയിലേക്ക് നവ്യയ്ക്ക് അവസരം ലഭിച്ചത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തിളങ്ങുന്ന നടി കൂടിയാണ് നവ്യാ നായർ. പണ്ട് കലോത്സവ വേദികളെ സ്ഥിരം സാന്നിധ്യമായിരുന്നു നവ്യാ.പ പ്രധാനമായും നൃത്തത്തിലായിരുന്നു നടി ശോഭിച്ചിരുന്നത്. കലാതിലകപട്ടം അടക്കം നവ്യയെ തേടിയെത്തിയിട്ടുണ്ട്. നിരവധി സിനിമകൾ നവ്യയുടെ കരിയറിൽ പിറവിയെടുത്തിട്ടുണ്ടെങ്കിലും ഇന്നും ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ പ്രേക്ഷകർക്കുള്ളിൽ അറിയപ്പെടുന്നത്.