വിവാഹത്തിന് മുൻപ് ഗോവയിൽ പോകാൻ പ്ലാൻ ഇട്ടു, എന്നാൽ സംഭവിച്ചത് മറ്റൊന്ന്

മലയാളികൾക്ക് ഏറെ പ്രിയകാരിയായ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയത്തിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. വിവാഹശേഷം കുറച്ച് നാൾ സിനിമയിൽ നിന്നു വിട്ട് നിന്ന താരം ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരുപാടിയിൽ അതിഥിയായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ് താരം. സംഭവ ബഹുലമായി ആണ് ഓരോ എപ്പിസോഡും കടന്നു പൊയ്ക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ആണ് പരുപാടിയിൽ നിത്യ ദാസും മകളും അതിഥികൾ ആയി എത്തിയത്. നവ്യയുടെ അടുത്ത സുഹൃത്തതാണ് നിത്യ ദാസ്. അടുത്ത സുഹൃത്തുക്കൾ മാത്രമല്ല, ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പമാണ് ഉള്ളത്. ഇരുവരും ഒന്നിച്ചെത്തിയ സമയത്ത് തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ നവ്യയും നിത്യ ദാസും സ്റ്റാർ മാജിക്കിന്റെ വേദിയിൽ പങ്കുവെച്ചിരുന്നു.

അതിൽ നവ്യ തന്റെ വിവാഹത്തിനു മുൻപുള്ള രസകരമായ ഒരു സംഭവം ആണ് പറഞ്ഞത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ, വിവാഹം ഉറപ്പിച്ച് കഴിഞ്ഞു ഞാനും സന്തോഷേട്ടനും അത്യാവശ്യം അടുത്ത് വന്നുകൊണ്ടിരിക്കുകയായിരുന്നു. നിശ്ചയം കഴിഞ്ഞു ഒരു അഞ്ചാറു മാസം കഴിഞ്ഞാണ് വിവാഹം. അത് കൊണ്ട് തന്നെ പരസ്പ്പരം മനസ്സിലാക്കാൻ സമയം ഉണ്ടായിരുന്നു. ആ സമയങ്ങളിൽ നേരിൽ കാണണം എന്നത് സന്തോഷേട്ടന് വലിയ നിർബന്ധം ആയിരുന്നു. പുള്ളി ആഴ്ചയിൽ ഒക്കെ എന്നെ കാണാൻ വേണ്ടി ബോംബയിൽ നിന്ന് വരുകയും ഷൂട്ടിങ് ലൊക്കേഷനിൽ ഒക്കെ വരുകയും ചെയ്തിരുന്നു. സത്യത്തിൽ ഞങ്ങൾ പ്രണയിച്ചുകൊണ്ടിരുന്ന സമയം ആണെന്ന് തന്നെ പറയാം. അങ്ങനെ ഇരിക്കെ ആണ് ന്യൂ ഇയർ വരുന്നത്. വിവാഹത്തിന് മുമ്പുള്ള ആദ്യത്തെ ന്യൂ ഇയർ ആണ്. ആ ന്യൂ ഇയർ ഒന്നിച്ച് ആഘോഷിക്കണം എന്ന് സന്തോഷേട്ടൻ പറഞ്ഞു.

ന്യൂ ഇയർ കഴിഞ്ഞാൽ വിവാഹത്തിന് പിന്നെ പത്ത് പതിനാറു ദിവസങ്ങൾ മാത്രമേ ഉള്ളു. അത് കൊണ്ട് ന്യൂ ഇയർ ആഘോഷിക്കാൻ ഗോവയ്ക്ക് പോകാം എന്ന് സന്തോഷേട്ടൻ എന്നോട് പറഞ്ഞു. അത് കേട്ടപ്പോഴേ ഞാൻ തീരുമാനിച്ചിരുന്നു അത് നടക്കില്ല എന്ന്. കാരണം വിവാഹത്തിന് മുൻപൊക്കെ ഗോവയി ടൂർ പോകാൻ എന്റെ വീട്ടിൽ നിന്ന് വിടില്ല. സന്തോഷേട്ടൻ എന്നെ നിർബന്ധിച്ചു വീട്ടിൽ ചോദിക്കാൻ. അങ്ങനെ ഞാൻ ഈ കാര്യം വീട്ടിൽ അച്ഛനോട് പറഞ്ഞു. അങ്ങനെ വിവാഹത്തിന് മുൻപുള്ള ന്യൂ ഇയർ ആഘോഷം ഒന്നും ഇവിടെ വേണ്ട എന്ന് അച്ഛൻ തീർത്ത് പറഞ്ഞു. വിവാഹം കഴിഞ്ഞു ഉള്ള ഗോവ പോക്ക് ഒക്കെ മതിയെന്നും. അതോടെ ഞാൻ പിന്നെ അച്ഛനോട് കൂടുതൽ ഒന്നും പറയാൻ പോയില്ല. എന്നാൽ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു പത്ത് പന്ത്രണ്ട് ന്യൂ ഇയർ കഴിഞ്ഞു. അതിനു ശേഷം ഇത് വരെ ഗോവ എന്നൊരു വാക്ക് പോലും സന്തോഷേട്ടൻ പറഞ്ഞു ഞാൻ കേട്ടിട്ടില്ല എന്നും നവ്യ പറഞ്ഞു.