ആദ്യ ദിവസം തന്നെ ലളിത ആന്റി എന്നെ കരയിപ്പിച്ചു

മലയാളികൾക്ക് തങ്ങളുടെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ആണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയത്തിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. വിവാഹശേഷം കുറച്ച് നാൾ സിനിമയിൽ നിന്നു വിട്ട് നിന്ന താരം ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരുപാടിയിൽ അതിഥിയായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ് താരം. ആദ്യ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ നവ്യയെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും മറ്റ് ഭാഷകളിലും നവ്യ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വീണ്ടും സിനിമകളിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നവ്യ നായർ കെപിഎസി ലളിതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ, ‘അമ്മ കിളിക്കൂട് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഞാൻ ലളിത ആന്റിയെ ആദ്യമായി കാണുന്നത്. എന്റെ കരിയറിന്റെ തുടക്ക സമയം ആയിരുന്നു അത്. ആ സെറ്റിൽ അപ്പോൾ പൊന്നമ്മാന്റിയും സുകുമാരിയമ്മയും ഒക്കെ ഉണ്ടായിരുന്നു. ഇവരുമായി ഞാൻ നല്ല അടുപ്പത്തിൽ ആയിരുന്നു. സെറ്റിൽ ഇവരെ കണ്ടപ്പോഴേ ഞാൻ ഓടി ചെന്ന് രണ്ടു പേരെയും കെട്ടിപിടിച്ചു. സെറ്റിൽ അപ്പോൾ ലളിത ആന്റിയും അവരോട് ഒപ്പം ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോഴേ ലളിത ആന്റി ചോദിച്ചു നീ ഇന്ന് കുളിച്ചില്ലേ എന്ന്. ഞാൻ കുളിച്ചു എന്ന് പറഞ്ഞിട്ടും ഇല്ല നീ ഇന്ന് കുളിച്ചില്ല എന്ന് ലളിതാന്റി തറപ്പിച്ച് പറഞ്ഞു. എനിക്ക് അത് കേട്ട് വിഷമം ആകുകയും ഞാൻ അവിടെ നിന്ന് കരയുകയും ചെയ്തു.

റാഗ് ചെയ്യും പോലെ ആയിരുന്ന് ലളിത ആന്റി സംസാരിച്ചത്. ഞാൻ കരയുന്നത് കണ്ടു അയ്യോ ഇത്രേ ഉള്ളോ നീ എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു. അതിനു ശേഷം ഞങ്ങൾ നല്ല കമ്പനി ആയിരുന്നു എന്നും ലളിത ആന്റിയുടെ വിയോഗം ഒരു തീരാ നഷ്ട്ടം തെന്നെ ആണെന്നും നവ്യ പറഞ്ഞു.