അതോടെ ആണ് വിവാഹമോചന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയത്തിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. വിവാഹശേഷം കുറച്ച് നാൾ സിനിമയിൽ നിന്നു വിട്ട് നിന്ന താരം ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരുപാടിയിൽ അതിഥിയായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ് താരം. ആദ്യ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ നവ്യയെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും മറ്റ് ഭാഷകളിലും നവ്യ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വീണ്ടും സിനിമകളിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അവ എല്ലാം തന്നെ വലിയ രീതിയിൽ ആരാധക ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങൾ ആയി നവ്യ നായർ വിവാഹമോചിതയായ എന്നും നവ്യയും ഭർത്താവും തമ്മിൽ മാനസികമായ പൊരുത്തക്കേടിൽ ആണെന്നും ഇരുവരും പിരിഞ്ഞു താമസിക്കുകയാണ് എന്നും ഉള്ള തരത്തിലെ വാർത്തകൾ ആണ് പ്രചരിക്കുന്നത്. ഈ വാർത്ത വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നവ്യ വീണ്ടും തിരിച്ച് വരവ് നടത്തിയതോടെ കുടുംബജീവിതത്തിൽ വിള്ളൽ വീണതാകും വിവാഹമോചനത്തിന്റെ കാരണം എന്ന് വരെ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുന്ന നവ്യ നായർ. നവ്യ നായരുടെ വാക്കുകൾ ഇങ്ങനെ, നമ്മളെ സംബന്ധിച്ചിടത്തോളം വിവാഹമോചനം എന്നത് കൗതുകമുള്ള വാർത്തകളിൽ ഒന്നാണ്. അതും പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ വിവാഹമോചന വാർത്തകൾ ആകുമ്പോൾ ആ വാർത്തയ്ക്ക് കാഴ്ചക്കാർ ഏറെ ആണ്.

അത്തരത്തിൽ ഉള്ള നമ്മുടെ സ്വഭാവം മുതലെടുത്ത് കൊണ്ട് പല മാധ്യമങ്ങളും ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കാറുണ്ട്. എന്റെ വിവാഹമോചന വാർത്തകൾ പ്രചരിക്കാൻ കാരണം ഞാൻ അടുപ്പിച്ച് പങ്കുവെച്ച കുറച്ച് ചിത്രങ്ങൾ ആണ്. മകന്റെ ബെർത്ത്ഡേ പാർട്ടി നടക്കുമ്പോഴും പുതിയ കാർ വാങ്ങിച്ചപ്പോഴും എല്ലാം സന്തോഷേട്ടൻ ഒപ്പം ഉണ്ടായിരുന്നില്ല. സന്തോഷേട്ടനെ കാണാഞ്ഞതോടെ ഞങ്ങൾ വിവാഹമോചിതരാകുകയാണ് എന്നും ഞങ്ങൾ തമ്മിൽ അകൽച്ചയിൽ ആണെന്നും ഒക്കെ ഉള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഞാൻ ഇപ്പോഴും വിവാഹിത ആണെന്ന് തെളിയിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ എന്നും അത് ഒരു ആഗോള പ്രശ്നം അല്ലല്ലോ എന്നും നവ്യ പറഞ്ഞു.

Leave a Comment