നവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് ധ്യാൻ, മറുപടിയുമായി നവ്യയും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ ഒരു പഴയകാല അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. തനിക് നവ്യ നായരെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് ധ്യാൻ പറഞ്ഞത്. വിനീതും ധ്യാനും വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ ആണ് ഈ അഭിമുഖംനടത്തിയത്. അതിൽ ധ്യാൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഇഷ്ട്ടപെട്ട നടി ആരാണെന്നുള്ള ചോദ്യത്തിന് ആണ് ധ്യാൻ ശോഭനയും നവ്യയും ആണ് തന്റെ ഇഷ്ട്ടപെട്ട നടികൾ എന്ന് പറയുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ, ശോഭനയും നവ്യയും ആണ് എന്റെ ഇഷ്ട്ട നടികൾ. അതിൽ നവ്യയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു. നവ്യ നായരെ വിവാഹം ചെയ്യണം എന്നും എന്റെ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ വെള്ളിത്തിര ഇറങ്ങിയതിനു ശേഷമാണു ആ ഇഷ്ട്ടം പോയത്. കാരണം പ്രിത്വിരാജുമായുള്ള പോസ്റ്റർ കണ്ടതോടെ ആ ഇഷ്ട്ടം ഇല്ലാതെ ആകുകയായിരുന്നു എന്നാണ് ധ്യാൻ വളരെ നിഷ്ക്കളങ്കമായി പറഞ്ഞത്.

വർഷങ്ങൾക്ക് ശേഷം ഈ വീഡിയോ ഇപ്പോൾ വീണ്ടും ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയാണ്. ധ്യാനിനു നവ്യ നായരോടുള്ള പ്രണയം വലിയ രീതിയിൽ തന്നെ  സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നവ്യ നായരും. സ്റ്റാർ സിനിമ തിയേറ്ററിൽ കാണാൻ എത്തിയപ്പോൾ ആണ് നവ്യ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ, രണ്ടു ദിവസം എന്റെ വാട്സ്ആപ് ഫുൾ ഈ വീഡിയോ ആയിരുന്നു. ഒരുപാട് സന്തോഷം തോന്നി അത് കണ്ടപ്പോൾ. അന്ന് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ഇന്ന് ധ്യാനിനു തോന്നിയിട്ടുണ്ടാകും. തെറ്റായി ഒന്നും ധ്യാൻ പറഞ്ഞിട്ടില്ല. എനിക്ക് അന്ന് ധ്യാനിനെ പരിചയമില്ല. ധ്യാൻ കുട്ടി അല്ലായിരുന്നോ അന്ന്. കേട്ടപ്പോൾ സന്തോഷം തോന്നി എന്നുമാണ് നവ്യ പറഞ്ഞത്.

കൂടാതെ ചേട്ടൻ വിനീതിന് മീര ജാസ്മിനെ ഇഷ്ട്ടം ആയിരുന്നു എന്നും മീര ജാസ്മിൻ നിന്റെ ചേട്ടത്തിയായി വരുന്നതിൽ നിനക്ക് വിരോധം വല്ലതും ഉണ്ടോ എന്ന് ചേട്ടൻ തന്നോട് ചോദിച്ചിരുന്നതായും ധ്യാൻ പറഞ്ഞിരുന്നു.  എന്നാൽ മീര ജാസ്മിൻ തമിഴിൽ അഭിനയിക്കാൻ പോയതോടെ ഒരുപാട് ഇഴുകി ചേർന്ന് അഭിനയിക്കാൻ തുടങ്ങി എന്നും അങ്ങനെ ചേട്ടന്റെ ഇഷ്ട്ടം പോകുകയായിരുന്നു എന്നും ധ്യാൻ പറയുകയായിരുന്നു.