എന്റെ മുഖത്ത് നോക്കിയാണ് ആ നടി സൗന്ദര്യത്തിന്റെ കാര്യത്തിൽ അങ്ങനെ പറഞ്ഞത്

കലോത്സവ വേദികളിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ നടിയാണ് നവ്യാ നായർ. ധന്യാ നായർ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് നവ്യാ നായർ എന്ന് തിരുത്തിയത്. ദിലീപ് സിനിമ ഇഷ്ടത്തിലൂടെയായിരുന്നു നവ്യയുടെ തുടക്കം. നായികാ വേഷമായിരുന്നു ചിത്രത്തിൽ നവ്യയ്ക്ക്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സിനിമയിലേക്ക് നവ്യയ്ക്ക് അവസരം ലഭിച്ചത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തിളങ്ങുന്ന നടി കൂടിയാണ് നവ്യാ നായർ. പണ്ട് കലോത്സവ വേദികളെ സ്ഥിരം സാന്നിധ്യമായിരുന്നു നവ്യാ.പ പ്രധാനമായും നൃത്തത്തിലായിരുന്നു നടി ശോഭിച്ചിരുന്നത്. കലാതിലകപട്ടം അടക്കം നവ്യയെ തേടിയെത്തിയിട്ടുണ്ട്. നിരവധി സിനിമകൾ നവ്യയുടെ കരിയറിൽ പിറവിയെടുത്തിട്ടുണ്ടെങ്കിലും ഇന്നും ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ പ്രേക്ഷകർക്കുള്ളിൽ അറിയപ്പെടുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നവ്യ പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ തനിക്ക് വലിയ രീതിയിൽ ഉള്ള അപകർഷതാ ബോധം ഉണ്ടായിരുന്നു എന്നും അത് കൊണ്ട് തന്നെ മറ്റു നായിക നടിമാർ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ നിന്നും താൻ മനഃപൂർവം ഒഴിഞ്ഞു മാറിയിരുന്നു എന്നും നവ്യ പറഞ്ഞു. ഞാൻ ഇരുണ്ട നിറക്കാരി ആണെന്നും തന്നെ കാണാൻ കൊള്ളില്ല എന്നുമുള്ള ഒരു ചിന്ത ഇപ്പോഴും എന്നെ വേട്ടയാടിയിരുന്നു. അത് കൊണ്ട് തന്നെ സുന്ദരികളായ മറ്റ് നായിക നടിമാർക്ക് ഒപ്പം നില്ക്കാൻ പോലും തനിക്ക് ബുദ്ധിമുട്ട് ആയിരുന്നു. ഒരിക്കൽ ഒരു നടി എന്റെ മുഖത്ത് നോക്കി പറഞ്ഞു, നിന്നെ കാണാനും അത്ര സൗന്ദര്യം ഇല്ല വലിയ നിറവും ഇല്ല, എന്നിട്ടും നീ ഇവിടെ വരെ എത്തിയില്ലേ എന്ന്. അവർ അപ്പോൾ സിനിമയിൽ വലിയ പ്രാധാന്യം ഒന്നും ഇല്ലാതിരുന്ന നടി ആയിരുന്നു. അവരുടെ ആ വാക്കുകൾ എനിക്ക് വല്ലാതെ വിഷമം ഉണ്ടാക്കി. എന്നാൽ ഇന്ന് എനിക്ക് അങ്ങനെ ഉള്ള ചിന്ത ഒന്നും ഇല്ല. പക്വതയോടെ ചിന്തിക്കാൻ ഇന്ന് ഞാൻ പഠിച്ചു. അത് കൊണ്ട് തന്നെ മേക്കപ്പ് ഇല്ലാതെ പോലും പൊതുവേദികളിൽ പോകാൻ ഇന്ന് എനിക്ക് കോൺഫിഡൻസ് ഉണ്ട് എന്നും നവ്യ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നവ്യ നായർ. സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുത്തെങ്കിലും ഇപ്പോൾ അഭിനയരംഗത്തേക്ക് തിരികെയെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസും ഷൂട്ടിങ് ലൊക്കേഷനിലെ കാഴ്ചകളുമെല്ലാം നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിൽ ബാലാമണിയെന്ന കൃഷ്ണ ഭക്തയുടെ വേഷത്തിലാണ് നവ്യ ഏറ്റവും മനോഹരമായ പ്രകടനം കാഴ്ചവെച്ചത്. തുടർന്നും നിരവധി ഹിറ്റുകൾ താരത്തിന്റേതായി പിറന്നിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം ബാലാമണിയെയാണ്. നന്ദനത്തിലെ പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നവ്യയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

Leave a Comment