ഒരു നായക നടന് കിട്ടാവുന്നതിൽ വെച്ച് മികച്ച ഇൻട്രോ തന്നെ ആണ് മോഹൻലാലിന് കിട്ടിയേക്കുന്നത്


മോഹൻലാലിനെ കേന്ദ്ര കഥാപാത്രം ആക്കിക്കൊണ്ട് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആണ് നരസിംഹം. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി നരസിംഹം ഇന്നും നിലനിൽക്കുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് ഹിരൺ എൻ എന്ന ആരാധകൻ നരസിംഹത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം പിറന്നതിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ, ആറാം തമ്പുരാന്റെ വിജയത്തിന് ശേഷം ഷാജി കൈലാസ് തിരകഥ എഴുതിയ രഞ്ജിത്തിനോട് ചോദിച്ചു. “ഇതിലും മാസ്സ് ആയി ഇനി എഴുതാൻ പറ്റുമോ”. ഒരു ചിരി മാത്രം രഞ്ജിത് പാസ്സാക്കി. പിന്നീട് നടന്നത് ചരിത്രം. തൂണു പിളർന്നു വന്നു ബോക്സ് ഓഫീസിനെ ഉമ്മറപ്പടിയിൽ വച്ചു നിഗ്രഹം നടത്തിയ. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച മാസ് അപ്പീൽ.

നരസിംഹം. പലർക്കും വേറെ ഓപ്‌ഷൻ ഉണ്ടായിരിക്കാം എങ്കിലും, ഇതിനു മുകളിൽ മോഹൻലാൽ എന്ന നടൻ കാണിച്ച മാസ്സ് ഞാൻ വേറെ കണ്ടിട്ടില്ല. ധ്യാനം ഥേയം നരസിംഹ മെന്ന ഗാനരംഗം പോലും , അത് ഷാജി കൈലാസ് എടുത്ത രീതി നോക്കിയാൽ മാത്രം മതി. അത്രക്ക് മാസ് ആയിരുന്നു. സിംഹം എന്ന പ്രോപ്പർട്ടി ഇത്രക് മാച്ച് ആവുന്ന രീതിയിൽ ഒരു അജയ്യ ഭാവം തന്നെ ഷാജി കൈലാസ് മോഹൻലാലിന് നൽകി.

ഇതിൽ ഏത് രംഗമാണ് മാസ്സ് അല്ലാത്തത്. അല്ലെങ്കിൽ രക്തം തിളപ്പിക്കാത്തത് എന്നെ സംശയം മാത്രമേ ബാക്കി ഉള്ളു. ഒരു നായകന്റെ എക്കാലത്തെയും മികച്ച ഇൻട്രോ. ആക്ഷൻ രംഗങ്ങൾക്കിടയിൽ പോലും സിംഹം എന്ന ഭാവം നല്കിയുള്ള ആ എഡിറ്റിംഗ് മെത്തെട് ഒക്കെ എത്ര തവണ കണ്ടു കോരിത്തരിച്ചു എന്നറിയില്ല. പൂവള്ളി ഇന്ദുചൂഡൻ. നായക സങ്കല്പങ്ങളുടെ പരിപൂർണത. എന്നും ഇഷ്ടം എന്നുമാണ് പോസ്റ്റ്.

“നായക സങ്കല്പങ്ങളുടെ പരിപൂർണ്ണത” അങ്ങനെ ആയിരുന്നു പത്ര പരസ്യത്തിൽ. അത് അറം പറ്റിയ പോലായി. അതിനു ശേഷം ഷാജിക്ക് ഇതിന് മേലെ ഒരു നായക കഥാപാത്രത്തെ സൃഷിട്ടിക്കാൻ കഴിഞ്ഞിട്ടില്ല, 2000 ത്തിൽ എറണാകുളം കവിതയിൽ റിലീസ് അന്ന് ക്യുവിൽ തിരക്കിൽ പെട്ടു ഒരാൾ മരിച്ചു. എറണാകുളം കവിതയിൽ തന്നെ പിന്നെ കുറെ വർഷം കഴിഞ്ഞിട്ടും ഈ പടം ഷോ വെച്ചിട്ടിട്ടുണ്ട്. അന്ന് വരെ ഉണ്ടായ കളക്ഷൻ റെക്കോർഡ് മുഴുവൻ തകർത്ത ഒരു സിനിമ ആണ്. ഇനി മോഹൻലാലിന്റെ ഇതു പോലെ ഒരു മാസ്സ് പടം ഉണ്ടാകും എന്ന് തോന്നുന്നില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.