കാണുന്നവരെ പോലും മയക്കത്തിലേക്ക് എത്തിക്കുന്ന എൽ ജെ പി മേക്കിങ്


മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. വലിയ ഹൈപ്പോടെ ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം ചിത്രം സ്വന്തമാക്കിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അജ്‌മൽ ശാംസ്‌ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പടം കണ്ട് കൊണ്ടിരുന്നപ്പോൾ ഉറക്കം വന്നു എന്ന് ചങ്കിനോട് പറഞ്ഞപ്പോൾ അതാണ് ലിജോ ജോസ് പെല്ലിശ്ശേരി മാജിക്‌ എന്നാണ് അവൻ പറഞ്ഞത്.പടം കാണുന്നവരെ പോലും മയക്കത്തിലേക്ക് എത്തിക്കുന്ന മേക്കിങ്നു ഒറ്റ പേര് ലിജോ പിന്നെ അറിഞ്ഞത് ഈ സിനിമ കാണുന്ന ഓരോരുത്തർക്കും വ്യത്യസ്തമായി ആയിരിക്കും ബ്രില്യൻസ് മനസ്സിൽ ആയിട്ട് ഉണ്ടാവുക എന്നാണ്. ഇതിൽ 5-6 കഥകൾ ഒളിഞ്ഞു ഇരിപ്പുണ്ട് എന്നാണ് പറയുന്നത്.

അങ്ങനെ സിനിമയിൽ ഞാൻ കണ്ട് എത്തിയ കഥ എന്തെന്നാൽ. ഒരുപക്ഷെ സുന്ദരത്തിന്റെ മരണം അല്ലെങ്കിൽ മിസ്സിംഗ്‌ കണ്ടു പിടിക്കാൻ എത്തുന്ന ഒരു അണ്ടർ കവർ ഏജൻറ്റ് ആയിരിക്കാം മമ്മുക്ക. അടുത്ത് കണ്ട സിനിമകളിൽ നിന്നും ഏജന്റ്ഒ രു മിഷൻ സോൾവ് ചെയ്യാൻ വേഷം മാറി വീടുകളിൽ കയറി പറ്റാറുണ്ട് എന്ന് മനസിലാക്കാം. വീട്ടിൽ കയറി പറ്റി വീട്ടുകാരെ പരമാവധി വെറുപ്പിക്കുക. അവരുടെ ക്ഷമ പരീക്ഷിക്കുക. നാട്ടുക്കാരെയും പറ്റിച് സത്യം കണ്ടെത്താൻ ഏജന്റ്കൾ പൊതുവെ സ്വീകരിക്കാറുള്ള ഒരു ടാക്റ്റിക്സ് ആണ് ഇത്.

സുന്ദരത്തിനെ പറ്റി കൂടുതൽ സത്യങ്ങൾ അറിയാൻ ആയിരിക്കും വണ്ടിയെടുത്ത് നാട് ചുറ്റാൻ ഇറങ്ങിയതും ബാറിൽ എത്തി ഫിറ്റ്‌ ആയത് പോലെ അഭിനയിച്ചതും. സുന്ദരത്തിന് ഏതെങ്കിലും സാമ്പത്തിക ബാധ്യത ഉണ്ടോ എന്ന് അറിയുവാനായിരിക്കാം ക്യാഷ് എടുക്കാൻ എന്ന വ്യാജേന ബാങ്കിൽ പോയിട്ടുണ്ടാവുക. തന്റെ യജമാനനെ കൊലപ്പെടുത്തിയ ആളെ കണ്ടു എത്താൻ എത്തിയ ആളാണ് എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം ആ നായ ജെയിംസ് ആയി ഇണങ്ങുന്നത്.

ഒരു പക്ഷെ വീട്ടിലെ അമ്മാമക്ക് അറിയാം ആയിരിക്കും ഇത് മകനെ പറ്റി അന്വേഷിക്കാൻ എത്തിയ ഏജന്റ് ആണെന്ന്. പക്ഷെ ഇത് പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാവണമെങ്കിൽ അശോകന്റെ കഥാപാത്രം മമ്മൂക്കയുടെ കഥാപാത്രത്തെ റിവീൽ ചെയ്യണം ആയിരുന്നു. മാത്രമല്ല അവസാനം സുന്ദരത്തിന്റെ മകൾ ജെയിംസിനോട് മാമൻ പോലീസ് ആണോ എന്ന് കൂടെ ചോദിച്ചിരുന്നേൽ. കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തേനെ എന്നുമാണ് പോസ്റ്റ്.