മറ്റ് പ്രമുഖർക്കൊന്നും അടുത്ത ജന്മത്തിൽ പോലും ആലോചിക്കാൻ പറ്റില്ല ഇങ്ങനൊരു ഐറ്റം


ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ആണ് നൻ പകൽ നേരത്ത് മയക്കം. ചിത്രം കഴിഞ്ഞ ദിവസം ആണ് പ്രദർശനത്തിന് എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിജിത്ത് വിജയൻ എന്ന ആരാധകൻ ആണ് ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ. മറ്റ് പ്രമുഖർക്കൊന്നും അടുത്ത ജന്മത്തിൽ പോലും ആലോചിക്കാൻ പറ്റില്ല ഇങ്ങനൊരു ഐറ്റം. നൻപകൽ നേരത്ത് മയക്കം എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. അഭിനയം, സെന്റി ഇറങ്ങുന്ന എല്ലാ പടത്തിലും ഒരു സെന്റി സീൻ കാണും അതിൽ എല്ലാം ഓവർ ആക്കി വിടും എന്നിട്ട് ഉഫ് അഭിനയം, നാഷണൽ അവാർഡ് തന്നെ ഇത്.

സിനിമ കണ്ടു. എല്ലാരും അവരവരുടെ റോൾ ഭംഗിയായി ചെയ്തു. നല്ല ക്യാമറ വർക്ക്. ബി ജി എം കിടു. മൊത്തത്തിൽ നല്ല സിനിമ. പക്ഷെ കഥ മാത്രം മനസിലായില്ല. എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത്. അറിയാവുന്നവർ കഥ പറഞ്ഞു തരാമോ, പടം കണ്ടുകൊണ്ടിരിക്കുമ്പോൾ പലരും ഇത് അതേപടി അനുകരിക്കാൻ ശ്രമിക്കുന്നു എന്നൊക്കെ കേൾക്കുന്നുണ്ടല്ലോ, ഇക്ക ചെരിഞ്ഞു കിടന്നുറങ്ങുന്നു. തീയേറ്ററിൽ ആളുകൾ ഇരുന്നുറങ്ങുന്നു.

ഈ വഴിയിൽകിടക്കുന്ന പേപ്പർ പെറുക്കുക വഴിയിൽ കിടന്നുറങ്ങുക തുടങ്ങിയ തരികിടകൾ ഒന്നും ഈ കാലത്ത് വിലപ്പോവില്ല സുഹൃത്തേ. ഇത് കണ്ട് കയ്യടിക്കുന്ന മണ്ടന്മാർ ഒക്കെ വിരലിൽ എണ്ണാവുന്നവർ മാത്രം, ഈ പ്രായത്തിലും ഇങ്ങനെ കൈ മുകളിൽ വെച്ച് ഇടത്തോട്ട് തിരിഞ്ഞ് കിടന്ന് ഉറങ്ങാൻ കഴിയുന്ന ഇങ്ങേരുടെ ഡെഡിക്കേഷൻ. മറ്റൊരു നടനും ഒന്നല്ല ഒരായിരം ജന്മം എടുത്താലും ചെയ്യാൻ പറ്റില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.