കർവുകൾ സ്ട്രെച്ച് മാർക്കുകൾ ചുളിവുകൾ, നമിതയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് നമിത പ്രമോദ്. നിരവധി സിനിമകളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത അമ്മേ ടിവിയിലും എന്റെ മാനസപുത്രിയിലും അഭിനയിച്ച് കൊണ്ടാണ് നമിത തന്റെ അഭിനയ ജീവിതം തുടങ്ങിയത്. അതിനു ശേഷം ചെറിയ ഒരു ഇടവേള എടുത്തതിന് ശേഷം ആണ് നമിത സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വലിയ ഒരു മേക്കോവർ തന്നെ ആണ് നമിത സിനിമയിൽ തുടക്കം കുറിച്ചപ്പോൾ നടത്തിയത്.

നിവിൻ പോളി നായകാനായി എത്തിയ പുതിയ തീരങ്ങളിൽ കൂടി ആണ് നമിത സിനിമയിൽ തന്റെ നായിക വേഷത്തിൽ ഉള്ള അരങ്ങേറ്റം നടത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ നമിത പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ട്രാഫിക് ആണ് നമിതയുടെ ആദ്യ ചിത്രം എങ്കിലും നായികയായി അരങ്ങേറ്റം കുറിച്ച് ചിത്രം പുതിയ തീരങ്ങൾ ആയിരുന്നു. അതിനു ശേഷം ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും അഭിനയിച്ചതോടെ നിരവധി ആരാധകർ ആണ് നമിതയ്ക്ക് ഉണ്ടായത്.

അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് ആയിരുന്നു സിനിമയിൽ ഉള്ള നമിതയുടെ വളർച്ച. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയം കൊണ്ട് അഭിനയിച്ചത്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കറുത്ത നിറത്തിലെ വസ്ത്രം അണിഞ്ഞു കാറിൽ ഇരുന്നു കൊണ്ടുള്ള ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഹലോ കർവുകൾ, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ, ഒപ്പം വളർന്ന മുടി’ എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. പിന്നെ ഞങ്ങള്ക്ക് ഒന്നും ഇല്ലാത്തത് ആണല്ലോ ഇത്. വല്ലാണ്ട് അഹങ്കരിക്കല്ലേ ഇത് ഞങ്ങൾക്കും ഉണ്ട് പല സ്ഥലത്തും. എന്ന് പറഞ്ഞു കാണിക്കും എന്ന് വിചാരിക്കണ്ട കാണിക്കൂല എന്ന് ആണ് ഈ പോസ്റ്റിനു ഇപ്പോൾ ഒരു ആരാധകൻ നൽകിയിരിക്കുന്ന കമെന്റ്.