സൗണ്ട് തോമയുടെ സെറ്റിൽ വെച്ചാണ് ഞാനും മീനൂട്ടിയും ആദ്യം കാണുന്നത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് നമിത പ്രമോദ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത എന്റെ മാതാവ് എന്ന പരമ്പരയിൽ കൂടി ആണ് താരം അഭിനയത്തിലേക്ക് വരുന്നത്. അതിനു ശേഷം എന്റെ മാനസപുത്രി എന്ന പരമ്പരയിലും താരം അഭിനയിച്ചു. ശേഷം അഭിനയത്തിൽ കുറച്ച് ഇടവേള എടുത്ത താരം വർഷങ്ങൾക്ക് ശേഷം സിനിമയിൽ കൂടി ആണ് തിരിച്ച് വരവ് നടത്തുന്നത്. നിവിൻ പോളിയുടെ നായികയായി പുതിയ തീരങ്ങളിൽ കൂടി ആണ് നമിത നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മാത്രവുമല്ല, മലയാള സിനിമയിലെ ഒട്ടുമിക്ക യുവ നടന്മാർക്ക് ഒപ്പവും സിനിമ ചെയ്യാൻ നമിതയ്ക്ക് അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ദിലീപിന്റെ മകൾ മീനാക്ഷിക്ക് ഒപ്പമുള്ള ചിത്രങ്ങളും നമിത പങ്കുവെക്കാറുണ്ട്.

ഇരുവരും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കൾ ആണ് എന്നത് ആരാധകർക്ക് അറിയാവുന്ന കാര്യം ആണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നമിത. നമിതയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ മീനൂട്ടിയെ ആദ്യം കാണുന്നത് സൗണ്ട് തോമയുടെ സെറ്റിൽ വെച്ച് ആണ്. അന്ന് ഞാൻ പ്ലസ് വണ്ണിന് എന്തോ പഠിക്കുന്ന സമയം ആണ്. ആ സമയത്ത് ദിലീപേട്ടന്റെ ഫാമിലി ലൊക്കേഷനിലേക്ക് വന്നു. ഒപ്പം മീനൂട്ടിയും ഉണ്ടായിരുന്നു.

ആദ്യം കണ്ടപ്പോൾ മീനൂട്ടി വല്യ ജാഡ ഒക്കെ ഇട്ടു നിന്നു. ഞാനും അങ്ങനെ നിന്ന്. അത് കഴിഞ്ഞു അവർ ലൊക്കേഷനിൽ നിന്ന് പോയി. അതിനു ശേഷം ഞാൻ മീനൂട്ടിയെ പിന്നെ കാണുന്നത് ഒരു യു എസ് ട്രിപ്പ് പോകുമ്പോൾ ആണ്. ആ ട്രിപ്പിൽ വെച്ച് ആണ് ഞാനും മീനൂട്ടിയും തമ്മിൽ കൂട്ട് ആകുന്നത്. ദിലീപേട്ടന്റെ മകൾ ആയത് കൊണ്ടാണ് മീനുവുമായി ഞാൻ കൂട്ട് ആയത്. അവൾക്ക് അവളുടേതായ ഐഡന്റിറ്റി ഉണ്ട്. അത് ആണ് എന്നെ അവളിലേക്ക് അടുപ്പിച്ചത്. അല്ലാതെ അച്ചന്റെ പേരിൽ അല്ല അവൾ സുഹൃത്തുക്കളെ സ്വീകരിക്കുന്നത് എന്നും നമിത പറഞ്ഞു.