365 ദിവസവും പുതിയ സാരികൾ വേണം എന്നത് എനിക്ക് നിർബന്ധമാണ്

തെന്നിന്ത്യൻ നടിമാരിൽ ഒരുകാലത്ത് ഏറെ തിളങ്ങി നിന്നിരുന്ന താരമാണ് നളിനി, തമിഴിലും മലയത്തിലുമായി നിരവധി വേഷങ്ങൾ താരം ചെയ്തു, ഇതിലെ വന്നവർ എന്ന ചിത്രത്തിൽ കൂടിയാണ് നളിനി മലയാളത്തിൽ തുടക്കം കുറിച്ചത്, പിന്നീട് ഇടവേള, നവംബറിന്റെ നഷ്ടം, കൂലി, ആവനാഴി, അടിമകൾ ഉടമകൾ, ഭൂമിലയിലെ രാജാക്കന്മാർ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു, ഇപ്പോൾ തമിഴ് സിനിമകളിൽ ആണ് താരം സജീവമായിരിക്കുന്നത്, ഇപ്പോൾ ഒരു അഭിമുഖത്തിൽ നളിനി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്, സാരികളോടുള്ള തന്റെ പ്രണയത്തെകുറിച്ചാണ് താരം പറയുന്നത്, സാരികളോട് എനിക്ക് വലിയ ക്രെസ് ആണ്, 365 ദിവസവും പുതിയ സാരികൾ വേണമെന്നത് എനിക്ക് നിര്ബന്ധമാണ്, അതുകൊണ്ട് തന്നെ എവിടെ പോയാലും ഞാൻ പുതിയ സാരി വാങ്ങിക്കും എന്നാണ് താരം പറയുന്നത്, ഇപ്പോൾ എന്റെ സാരികൾ സൂക്ഷിക്കാനായി ഒരു വീട് തന്നെ എനിക്കുണ്ട്, പല വർഷങ്ങളായുള്ള സാരികളുടെ കളക്ഷൻ എന്റെ കയ്യിൽ ഉണ്ട് എന്നാണ് താരം പറയുന്നത്.

റാണി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്, അതെ പേരിൽ തന്നെയാണ് നളിനി സിനിമയിൽ എത്തിയതും, എന്നാൽ താരത്തിന്റെ രണ്ടാമത്തെ ചിത്രം ഇടവേളയുടെ ലൊക്കേഷനിൽ വെച്ചാണ് താരം നളിനി എന്ന പേര് സ്വീകരിച്ചത്. 1987 ആയിരുന്നു താരത്തിന്റെ വിവാഹം, നടൻ രാമരാജനെയാണ് താരം വിവാഹം കഴിച്ചത്, പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്, എന്നാൽ അധിക നാൾ ഈ വിവാഹ ബന്ധം തുടർന്ന് പോയില്ല, കുടുംബത്തിലെ താളപ്പിഴകൾ കാരണം ഇരുവരും വിവാഹ മോചിതരാകുക ആയിരുന്നു. അതിനെ കുറിച്ച് താരം നേരത്തെ പറഞ്ഞിട്ടുണ്ട്, തന്റെ വിവാഹം ഒരു ശാപമായിരുന്നു എന്നാണ് നളിനി അതിനെകുറിച്ച് പറഞ്ഞത്.

എനിക്ക് അതിൽ നല്ല കുറ്റബോധം ഉണ്ട്, ജീവിതത്തിന്റെ അവസാനം എന്നത് വിവാഹമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു, ഒരുപാട് സന്തോഷം വിവാഹത്തിൽ കൂടി ലഭിക്കുമെന്ന് ഞാൻ കരുതി, എന്നാൽ വിചാരിച്ചത് ഒന്നും തന്നെ നടന്നില്ല. ഒരുപാട് തമിഴ് സിനിമകളിലും സീരിയലുകളിലും ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു, അത് പിന്നീട് പ്രണയമായി മാറി, ആ പ്രണയം വിവാഹത്തിൽ എത്തുകയും ചെയ്തു, എന്നാൽ ആ വിവാഹ ബന്ധം ഞാൻ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല, അതിനാൽ ആണ് ഞങ്ങൾ വേർപിരിഞ്ഞത് എന്നാണ് നളിനി പറഞ്ഞത്, രണ്ട ഇരട്ടകുട്ടികളും നളിനിക്ക് ഉണ്ട്.