നാദിർഷായുടെ ആ വാക്കുകൾ, നാദിർഷയോട് കയർത്ത് കലാഭവൻ മണി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കലാഭവൻ മണി. കോമഡി വേഷങ്ങളിൽ കൂടിയാണ് താരം സിനിമയിൽ എത്തിയത് എങ്കിലും വളരെ പെട്ടന്ന് തന്നെ എല്ലാ തരം വേഷങ്ങളും തനിക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു താരം. നായകനായി അഭിനയിക്കാൻ തുടങ്ങിയ താരം ആ സമയത്ത് തന്നെ കോമഡി വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും കാരക്ടർ റോളുകളിലും എല്ലാം തിളങ്ങി ഇരുന്നു. നല്ല ഒരു അഭിനേതാവിനേക്കാൾ നല്ല ഒരു മനുഷ്യൻ കൂടിയാണ് താൻ എന്ന് കലാഭവൻ മണി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. പലപ്പോഴും കലാഭവൻ മണി ചെയ്യുന്ന സൽപ്രവർത്തികൾ എല്ലാം ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ കലാഭവൻ മണിയുടെ തണലിൽ നിരവധി പേരാണ് ജീവിച്ച് പോയത്. എന്നാൽ താരത്തിന്റെ അപ്രതീക്ഷിതമായ വേർപാട് നിരവധി പേരുടെ ജീവിതത്തെ തന്നെയാണ് പിടിച്ചുലച്ചത്.

താരത്തിന്റെ വിയോഗം ഇന്നും മലയാള സിനിമയിലും മലയാളികളുടെ മനസ്സിലും ഒരു തീരാ നഷ്ടമായി കിടക്കുകയാണ്. ഇപ്പോൾ ഒരിക്കൽ നാദിർഷായും കലാഭവൻ മണിയും തമ്മിലുള്ള ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. അതിൽ നാദിർഷ ചോദിച്ച ഒരു ചോദ്യവും അതിനു കലാഭവൻ മണി നൽകിയ ഒരു മറുപടിയും ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരിക്കൽ മണി ചെയ്ത ഒരു ദാന പ്രവർത്തി ചാനലുകളിൽ കാണിച്ചിരുന്നു. എന്നാൽ അത് കണ്ടപ്പോൾ അത്തരത്തിൽ ചാനലിൽ കാണിക്കണ്ട ഒരു കാര്യം ഇല്ലായിരുന്നു എന്ന് എനിക്ക് തോന്നി. കാരണം മണി ചെയ്യുന്ന കാര്യങ്ങൾ എല്ലാം നമുക്ക് അറിയാവുന്നതാണ്. അപ്പോൾ ചാനലിൽ കൂടി അത് മറ്റുള്ളവരെ കൂടി കാണിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി എന്നുമാണ് നാദിർഷ പറഞ്ഞത്. ഇതിനു കലാഭവൻ മണി നൽകിയ മറുപടി ആണ് ശ്രദ്ധ നേടിയത്.

ഒരിക്കലും ഞാൻ അറിഞ്ഞുകൊണ്ടല്ല അത്തരത്തിൽ ഒരു വീഡിയോ വന്നത്. ഞാൻ അറിയാതെ വന്നു ചാനലുകാർ ഷൂട്ട് ചെയ്തതാണ്. അറിഞ്ഞായിരുന്നങ്കിൽ അല്ലെ ആ വീഡിയോ പുറത്ത് വിടരുത് എന്ന് പറഞ്ഞു എനിക്ക് തടയാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇത് ഞാൻ അറിഞ്ഞ കാര്യം അല്ല. അറിഞ്ഞുകൊണ്ട് നമ്മൾ അങ്ങനെ ചെയ്യുമോ? അങ്ങനെയാണെങ്കില്‍ അതിലും വലിയ കാര്യങ്ങള്‍ ചെയ്തപ്പോള്‍ തനിക്കാകാമായിരുന്നുവല്ലോ’ എന്നും മണി പറയുന്നു. ഇന്നും മണിയുടെ വിഡിയോകൾക്ക് വലിയ രീതിയിൽ ഉള്ള ശ്രദ്ധയാണ് ലഭിക്കുന്നത്.

Leave a Comment