മണിയെ ആ പരുപാടിയിൽ നിന്നും ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു, നാദിർഷായുടെ വാക്കുകൾ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടൻ ആയിരുന്നു കലാഭവൻ മണി. ഇന്നും മണിയുടെ ചിത്രങ്ങൾ കാണുമ്പോൾ ഒരു നീറ്റലോടെയാണ് മലയാളികൾ കണ്ടു തീർക്കുന്നത്. ഒരു നല്ല നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യൻ കൂടി ആയിരുന്നു താൻ എന്ന് മണി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സഹായത്തിനു വേണ്ടി തന്റെ അടുത്ത് വരുന്നവരെ ഒന്നും മണി ഒരിക്കലും നിരാശർ ആക്കി വിട്ടിരുന്നില്ല. അത് കൊണ്ട് തന്നെ ചാലക്കുടിക്കാർക്ക് വളരെ പ്രിയപ്പെട്ട താരമായിരുന്നു മണി. ഒന്നുമില്ലായ്മയിൽ നിന്നും വളർന്നു വന്ന മണിയ്ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങൾ വളരെ പെട്ടന്ന് തന്നെ മനസ്സിലാക്കാൻ ഉള്ള മനസ്സ് കൂടി ഉണ്ടായിരുന്നു. നടൻ മാത്രമല്ല താൻ എന്നും നല്ല ഒരു ഗായകനും മികച്ച നർത്തകനും മിമിക്രി കാരനും ഒക്കെയാണ് എന്ന് മണി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. മിമിക്രിയിൽ കൂടിയാണ് മണി സിനിമയിലേക്ക് എത്തുന്നത്. സിനിമയിൽ മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ദിലീപും നാദിർഷായും. മൂവരും മിമിക്രി കാലം തൊട്ട് തന്നെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. മണിയുടെ വിയോഗ ശേഷം ഒരു പരുപാടിയിൽ വെച്ച് നാദിർഷ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നെടുന്നത്.

നാദിർഷായുടെ വാക്കുകൾ ഇങ്ങനെ, വർഷങ്ങൾക്ക് മുൻപ് വിദേശത്തേക്കുള്ള ഒരു സ്റ്റേജ് പ്രോഗ്രാമിന്റെ ഓഡിഷൻ നടക്കുകയാണ്. കുറച്ച് പേരെയും കൂടി തിരഞ്ഞെടുത്താൽ മതിയായിരുന്നു. അങ്ങനെ കുറച്ച് പേരെ സെലക്ട് ചെയ്യുകയും ചെയ്തു. ഓഡിഷന് മണിയും എത്തിയിരുന്നു. മുണ്ട് ഒക്കെ ഉടുത്ത് ആണ് മണി ആ ഓഡിഷന് എത്തിയത്. എന്നാൽ മണിക്ക് പകരം മറ്റൊരാളെ ഞാൻ ആൾറെഡി സെലെക്റ്റ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. അയാൾ സ്റ്റേജിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് സ്റ്റേജിൽ പെർഫോം ചെയ്യാൻ മണി വരുന്നത്. മണി കുറെ ഐറ്റംസ് ഒക്കെ കാണിച്ചു. എന്നാൽ എങ്ങനെയും മണിയെ ഒഴിവാക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. ഒടുവിൽ മണി ഒരു ഐറ്റം കൂടി കാണിച്ചു. ആന നടക്കും പോലെ താൻ നടക്കും എന്നും അപ്പോൾ കറുത്ത പാന്റ് ഇട്ടാണ് ആ ഐറ്റം താൻ ചെയ്യുന്നത് എന്നും മണി പറഞ്ഞു. അതിന്റെ ബാക്ക് ആണ് ശ്രദ്ധേയം എന്നും കൂടി മണി പറഞ്ഞു. എന്നാൽ ഓഡിഷന് മണിയെത്തിയത് മുണ്ട് ഉടുത്ത് കൊണ്ട് ആയത് കൊണ്ട് ഞാൻ ആ കാരണം പറഞ്ഞു മണിയോട് ദേക്ഷ്യപെട്ടു. കാരണം എനിക്ക് എങ്ങനെയും മണിയെ ഒഴിവാക്കിയാൽ മാത്രം മതിയായിരുന്നു.

അപ്പോൾ മണി എന്നോട് പറഞ്ഞത് എനിക്ക് ആകെ ആ ഒരു പാന്റ് മാത്രമേ ഉള്ളു എന്നും അത് കഴുകി ഇട്ടേക്കുകയാണ് എന്നുമാണ്. അത് കേട്ടപ്പോൾ എനിക്ക് ഏതോ പോലെ തോന്നി. ഞാൻ മണിയെ സെലെക്റ്റ് ചെയ്യുകയും ചെയ്തു. എന്നിട്ട് പുറത്ത് നിൽക്കുന്ന ആളോട് പറഞ്ഞു മണിയെ സെലെക്റ്റ് ചെയ്തെന്നും അവന്റെ അവസ്ഥ എനിക്ക് ഇപ്പോഴാണ് ബോധ്യപ്പെട്ടത് എന്നും താങ്കളെ അടുത്ത പ്രോഗ്രാമിന് കൊണ്ട് പോകാം എന്നും. അന്ന് പുറത്ത് കാത്തുനിന്ന ആ ആൾ ദിലീപ് ആയിരുന്നു എന്നുമാണ് നാദിർഷ പറഞ്ഞത്.