ഈ പ്രതിമ നിർമ്മിച്ച ശില്പിക്ക് കൊടുത്ത പ്രതിഫലം എത്രയാണെന്ന് അറിയാമോ


കഴിഞ്ഞ ദിവസം ആണ് നടൻ മുരളിയുടേത് എന്ന പേരിൽ ഉള്ള ശിൽപ്പത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. മുരളിയുടേത് എന്ന പേരിൽ മുരളിയുടെ സാദൃശ്യം ഇല്ലാത്ത മുഖമുള്ള പ്രതിമയുടെ ചിത്രങ്ങൾ ആണ് പുറത്ത് വരുന്നത്. ഇതോടെ ആരാധകരുടെ ഭാഗത്ത് നിന്ന് കടുത്ത വിമർശനങ്ങളും ഉയരാൻ തുടങ്ങിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ അർജുൻ നമ്പ്യാർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രതിമ നിർമിച്ചില്ലെങ്കിൽ നിർമിച്ചില്ല എന്നെ ഉള്ളൂ. ഇതിപ്പോൾ ഒരു മഹാനടന്റെ പേരും പറഞ്ഞു വേറേതോ ഒരു മുഖം കൊത്തി വെച്ചു അപമാനിക്കുന്നതിനു തുല്യമായി. രൂപ സാമ്യമില്ലാത്തതിനാൽ ശിൽപിക്ക് നൽകിയ 570000 തിരിച്ചടക്കാൻ പറഞ്ഞപ്പോ അത് എഴുതി തള്ളാൻ അദ്ദേഹം പറഞ്ഞത് ആണ് ഹൈ ലൈറ്റ്. അദ്ദേഹത്തിന് വേറെ വരുമാനം ഇല്ലാത്തത് കൊണ്ട് എഴുതി തള്ളണമെന്ന്.

മാറ്റി പണിയാൻ അവസരം കൊടുത്തിട്ടും മാറ്റി പണിയാത്തത് കൊണ്ട് ശില്പ നിർമാണം നിർത്താൻ ആക്കാദമി നിർദ്ദേശിച്ചു. ഏത്, അദ്ദേഹത്തിന്റെ മാത്രം മിസ്റ്റേക്ക് കൊണ്ട് ഉണ്ടായ പ്രശ്നത്തിനാണ് അദ്ദേഹം ഇങ്ങനൊരു ന്യായം പറഞ്ഞത്. അദ്ദേഹം പറയാനും സർക്കാർ എഴുതി തള്ളാനും എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇയാള് ഇതിന് മുൻപ് എത്ര ശിൽപം ഉണ്ടാക്കി? അല്ല അറിയാൻ വേണ്ടി ചോദിച്ചതാ. വഴിയിൽ ഒക്കെ ഉരലും അരകല്ലും കൊത്തി പണിത് കൊടുക്കുന്നവർ ഇല്ലായിരുന്നോ. അവർക്ക് കൊടുത്തിരുന്നേൽ ഇതിലും വൃത്തി ആയി ചെയ്തേനേ.

നടൻ മുരളി ഇപ്പോൾ നമ്മുടെ കൂടെ ഇല്ലാത്തതു ശില്പിയുടെ ഭാഗ്യം. അല്ലെങ്ങിൽ തേടി പോയിചാമ്പിയേനെ, ഇത് ആ ശിൽപ്പമല്ല. വെങ്കല പ്രതിമ എന്ന പേരിൽ മനോരമ പ്രചരിപ്പിച്ച കൽ പ്രതിമയുടെ ചിത്രമാണിത്. ലങ്കാലക്ഷ്മിയിലെ മുരളിയുടെ രൂപം. ഇത് സംഗീത നാടക അക്കാഡമിയിൽ ഇപ്പോഴും ഉണ്ട്. മനോരമയുടെ “നാട്ടുകാരെപ്പറ്റിക്കൽ” സീരീസിലെ പുതിയ വിവാദമാണ് ഇന്നലെ കണ്ടത്തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.