ഞാൻ പറഞ്ഞ ഒരു വാക്കിൽ പിടിച്ച് കയറാതെ സ്വന്തം കുടുംബം നോക്കി ജീവിക്കൂ, വിവാദങ്ങൾക്ക് മറുപടിയുമായി മൂകത

ഒരു ചാനൽ പരിപാടിക്കിടിയില്‍ അതിഥിയായി എത്തിയ നടി മുക്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പരിപാടിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ ചേര്‍ന്ന് വനിത കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും കത്തയച്ചിരുന്നു. മുക്തയും മകളുമായിരുന്നു ഷോയിൽ അതിഥികളായി എത്തിയത്. മകളെ പാത്രം കഴുകുന്നതും ക്ലീനിംഗും ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് മുക്ത ഷോയിൽ പറഞ്ഞിരുന്നു. പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടതിനാലുമാണ് അങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു മുക്തയുടെ വാക്കുകള്‍. യൂട്യൂബിലൂടെ വീഡിയോ വൈറലായി മാറിയതിന് പിന്നാലെയാണ് മുക്തയ്‌ക്കെതിരെ വ്യാപകവിമര്‍ശനം ഉയർന്നത്

ഇതിനെതിരെ ശക്തമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ആണ് ഉയർന്നത്. ഇങ്ങനെയാണോ ചെറുപ്പത്തിൽ തന്നെ മക്കളെ പഠിപ്പിക്കുക എന്ന വിമർശിക്കുന്നവർ ചോദിക്കുന്നു. പുരുഷ മേധാവിത്വത്തിന് എന്ന് നേരിട്ടും അല്ലാതെയും വളം വെച്ച് കൊടുക്കുകയാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ ചെയ്യുന്നത് എന്നും അഭിപ്രായം. അടുത്ത തലമുറയിലേക്ക് എങ്കിലും ഇങ്ങനെയുള്ള ചിന്തകൾ വഴി വെച്ചു കൊടുക്കരുത് എന്നു പറയുന്നവർ ഉണ്ട്. ഇപ്പോൾ അതിനു മറുപടിയുമായി മൂകത എത്തിയിരിക്കുകയാണ് “അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ… ഞാൻ പറഞ്ഞ ഒരുവാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ… ഒരുപാടു പേർ നമ്മളെ വിട്ടു പോയി… പിഞ്ചുകുഞ്ഞുങ്ങൾ അടക്കം…. അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ. എന്നാണ് മുക്ത മകളുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്, താരത്തിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്.

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മുക്ത ജോർജ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മുക്ത പിന്നീട് തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ മുക്ത ഒരു വമ്പൻ തിരിച്ചുവരവാണ് മിനി സ്‌ക്രീനിലൂടെ അടുത്തിടെ നടത്തിയത്. കൂടത്തായി പരമ്പരയിലൂടെ മലയാളത്തിലും, പിന്നീട് തമിഴ് മിനി സ്ക്രീനിലും മുക്ത തന്റെ സാന്നിധ്യം അറിയിച്ചു.