മകളുടെ മുടിയുടെ രഹസ്യം പുറത്ത് വിട്ട് മുക്ത

മലയാളികളുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് മുക്ത, സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ സീരിയലുകളിൽ ആണ് കൂടുതലായും ശ്രദ്ധ നൽകിയിരിക്കുന്നത്, അഭിനയം പോലെ തന്നെ തന്റെ കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്ന താരം ആണ് മുക്ത, തന്റെ മകൾക്കും ഭർത്താവിനും ഒപ്പമുള്ള എല്ലാ വിശേഷങ്ങളും മുക്ത പങ്കുവെക്കാറുണ്ട്, തന്റെ യൂട്യൂബ് ചാനൽ വഴിയാണ് താരം തന്റെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുള്ളത്, ഇപ്പോൾ തന്റെ മകൾ കൺമണിയുടെ മുടിയുടെ രഹസ്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം, കൺമണിയുടെ മുടിയുടെ കാര്യത്തിൽ താൻ വളരെ ശ്രദ്ധ നൽകാറുണ്ട്, ഹെയർ കെയറിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കണ്മണി ഉപയോഗിക്കുന്ന എണ്ണയാണ് എന്നാണ് മുക്ത പറയുന്നത്. താൻ സ്വന്തമായി കാച്ചി എടുക്കുന്ന എണ്ണയാണ്. മകൾക്ക് ഉപയോഗിക്കുന്നത് എന്നാണ് മുക്ത പറയുന്നത്. എന്നും രാവിലെയും വൈകിട്ടും മകളുടെ മുടിയുടെ കാര്യത്തിൽ ഇരുപത് മിനുട്ട് താൻ മാറ്റി വെക്കാറുണ്ട് എന്നാണ് താരം പറയുന്നത്.

നെല്ലിക്ക, നാരങ്ങാ, ചുവന്നുള്ളി, കറിവേപ്പില, കറ്റാർ വാഴ, ഉലുവ കുതിർത്തത്, പനി കൂർക്ക, വെള്ള പനിക്കൂർക്ക, മാനത്തിനു വേണ്ടി കർപ്പൂരം എന്നിവ ചേർത്താണ് താൻ കണ്മണിക്ക് എണ്ണ കാച്ചാറുള്ളത് എന്നാണ് മുക്ത പറയുന്നത്, നമ്മൾ ഒരു കാര്യം ചെയ്താൽ അത് നന്നാകണമെങ്കിൽ ഇഷ്ടത്തോടെ ചെയ്യണം എന്നാണ് മുക്ത വ്യക്തമാക്കുന്നത്. നമ്മൾ കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം എന്നിവ മുടിയുടെ ആരോഗ്യത്തെ ബാധിക്കും എന്നാണ് മുക്ത പറയുന്നത്.

ഉപയോഗിക്കുന്ന ഹെയർ പ്രൊഡക്ടിന്റെ കാര്യത്തിലും നമ്മൾ ശ്രദ്ധിക്കണം എന്നാണ് മുക്ത പറയുന്നത്, ഇതൊക്കെ ശ്രദ്ധിച്ചാൽ മാത്രമേ നല്ല രീതിയിൽ മുടി വളരുകയുള്ളു എന്നാണ് മുക്ത പറയുന്നത്, ഒരിക്കൽ മാത്രമാണ് കൺമണിയുടെ മുടി മുറിച്ചത് എന്നാണ് മുക്ത പറയുന്നത്, അത് മകളുടെ ഒന്നാം വയസ്സിൽ ആയിരുന്നു എന്നും താരം പറയുന്നത്. തലമുടി നന്നായി ചീകിയതിനു ശേഷം എണ്ണ തേക്കുക, മസ്സാജ് ചെയ്തു ഒരു ഇരുപത് മിനുട്ട് മുടി കെട്ടിവെച്ച ശേഷം ഷാംപൂ കണ്ടീഷണർ എന്നിവ ഉപയോഗിച്ച് മുടി നന്നായി കഴുകണം എന്നാണ് താരം പറയുന്നത്. മുടി എന്നും കഴുകണ്ട ആവിശ്യം ഇല്ല ആഴ്ചയിൽ മൂന്നു ദിവസം മാത്രം കഴുകിയാൽ മതി എന്നാണ് മുക്ത പറയുന്നത്.