മുക്തയെ കുറ്റം പറഞ്ഞവരിൽ പലരും കാണാതെ പോയ ചില കാര്യങ്ങൾ കൂടി ഉണ്ട്

അടുത്തിടെ നടി മുക്തയ്ക്ക് എതിരെ വിമർശനവുമായി ഒരുകൂട്ടം  പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത്. തന്റെ മകളെ കുക്കിങ്ങും ക്ലീനിങ്ങും പഠിപ്പിക്കുമെന്നും അവൾ മറ്റൊരു വീട്ടിൽ പോകണ്ടവൾ ആണെന്നും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ  മാജിക്കിൽ മകൾക്കൊപ്പം പങ്കെടുത്തപ്പോൾ മുക്ത പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുക്തയ്ക്ക് എതിരെ വിമർശനവുമായി സോഷ്യൽ മീഡിയ എത്തിയത്. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് മുക്തയ്ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ മുക്തയെ പിന്തുണച്ച് എത്തുന്നവരുടെ എണ്ണവും കുറവല്ല. മുക്ത നല്ല ഒരു ‘അമ്മ ആണെന്നും തന്റെ എല്ലാ പിന്തുണയും മുക്തയ്ക്ക് ഉണ്ടായിരിക്കുമെന്നും മുക്തയുടെ ഭർത്താവ് റിങ്കു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ നിരവധി ആരാധകരും മുക്തയെ പിന്തുണച്ച് കൊണ്ട് എത്തിയിരുന്നു. എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിനേയും സ്റ്റാർ മാജിക്ക് എന്ന പരുപാടിയെയും കരിവാരി തേക്കാൻ മുക്തയുടെ വാക്കുകളെ ചിലർ മനഃപൂർവം ഉപയോഗിക്കുകയാണെന്നും ചിലർ പറഞ്ഞിരുന്നു. കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സ്റ്റാർ മാജിക്കിനെതിരെ വലിയ  തോതിൽ ഉള്ള വിമർശനങ്ങൾ ആണ് ഉയരുന്നത്.

എന്നാൽ ഇപ്പോൾ മുക്തയെ അനുകൂലിച്ച് കൊണ്ട് ഒരു ആരാധിക  പങ്കുവെച്ച ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്. ആരാധികയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു,  കുക്കിങും ക്ലീനിങും മാത്രമല്ല ആ അഞ്ച് വയസുകാരി വേദിയില്‍ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ് എന്നുമാണ് ആരാധിക കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്. മുക്തയും ഈ പോസ്റ്റ് പങ്കുവെച്ചതോടെ കൂടുതൽ ശ്രദ്ധയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. തനിക്കെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ ആദ്യം തന്നെ മുക്ത അതിന്റെ പ്രതികരണം അറിയിച്ചിരുന്നു. ഇവൾ എന്റെ ആണ് എന്നാണ്  മകൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് മുക്ത വിമർശകർക്ക് മറുപടി നൽകിയത്.

സ്റ്റാർ മാജിക്കിൽ മുക്തയും മകളും പങ്കെടുത്ത എപ്പിസോഡിനു മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. യൂട്യുബിലും മികച്ച സ്വീകാര്യതയാണ് ആ എപ്പിസോഡിനു ലഭിച്ചത്. എന്നാൽ പരിപാടിയുടെ ഇടയിൽ മുക്ത പറഞ്ഞ ചില കാര്യങ്ങൾ ചിലർ എടുത്ത് കാട്ടി മനപ്പൂർവം വിവാദം ഉണ്ടാക്കുകയായിരുന്നു.

Leave a Comment