ഇന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. ഫോട്ടോഷൂട്ടുകളിൽ കൂടി എങ്ങനെ വ്യത്യസ്തരാകാം എന്നും വൈറൽ ആകാം എന്നും ആണ് ഇന്നത്തെ ഓരോ യുവതി യുവാക്കളും ചിന്തിച്ച് കൊണ്ടിരിക്കുന്നത്. അതിനു വേണ്ടി ഏത് അറ്റം വരെ പോകാനും പലരും തയാറാണ്. അത്തരത്തിൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന തീം ആണ് വെഡിങ് ഫോട്ടോഷൂട്ടുകൾ. പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളും ഒക്കെ വ്യത്യസ്തമായി ചിത്രീകരിക്കുന്ന തലമുറയുടെ കാലമാണ് ഇത്.
അത് കൊണ്ട് തന്നെ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ വിവാഹ ദിവസം എങ്ങനെ വ്യത്യഷ്ടമാക്കണം എന്നും എങ്ങനെ അത് മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് എത്തിക്കണം എന്നും ഒക്കെയാണ് യുവ തലമുറയുടെ ഇന്നത്തെ ചിന്തകൾ. അതിന് വേണ്ടി ഫോട്ടോഗ്രാഫർ മാർ പറയുന്നത് എന്തും ചെയ്യാൻ ഇവർ തയാറുമാണ്.
ഇപ്പോഴിത അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഫുഡ് വ്ലോഗ്ഗർ ആയ മുകേഷ് എം നായർ ആണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്പടികം സിനിമയിലെ ഏഴുമല പൂഞ്ചോല ഗാനത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനെയും സിൽക്ക് സ്മിതയെയും റീ ക്രിയേറ്റ് ചെയ്തു കൊണ്ടായിരുന്നു ഈ ഫോട്ടോഷൂട്ട്.
നിരവധി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അണ്ണാ ഫുൾ വീഡിയോ ഉണ്ടോ? ഇവര് സിൽക്കിനെ കായിലും സുന്ദരി ആണ്, ആ ചേച്ചിടെ അക്കൗണ്ട് കൂടി ഒന്ന് മെൻഷൻ ചെയ്, ഇത് കണ്ടയുടനെ എല്ലാവരും ചെക് ചെയ്തത് ഈ ചേച്ചിയുടെ അക്കൗണ്ട് മെൻഷൻ ചെയ്തിട്ടുണ്ടോന്നാവും. ഞാൻ നോക്കിയില്ല കേട്ടാ, ഫുഡ് വ്ലോഗ്ഗർ അയതൊണ്ട് മറ്റെ ഒറ്റമൂലി കൂടി ആവയിരുന്ന്. എന്നാ തീ പാറിയെനെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.