മുകേഷ് അത്ര മികച്ച ഒരു ഡാൻസർ അല്ല എന്നതാണ് സത്യം


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരങ്ങളിൽ ഒരാൾ ആണ് മുകേഷ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച സിനിമകളിൽ എല്ലാം തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനും താരം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നായകനായും വില്ലൻ ആയും കൂട്ടുകാരൻ ആയും ഹാസ്യ താരമായും എല്ലാം പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ മുകേഷ് ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.

മുകേഷ് മോഹൻലാൽ കോമ്പോ പലപ്പോഴും പ്രേക്ഷകർ ശ്രദ്ധിക്കപ്പെടുന്ന ഒരു കൂട്ടുകെട്ട് തന്നെയാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഒക്കെയും മികച്ച വിജയം നേടിയിട്ടുള്ളവരും ആണ്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് എത്തിയ കാക്കക്കുയിൽ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അക്ഷയ് കരുൺ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മുകേഷ് ഏട്ടന്റെ കോൺഫിഡൻസ് ലെവൽ. അപ്പുറം ലാലേട്ടൻ ശ്വേതാ മേനോൻ പോലെ വൻ തീ ഡാൻസർ ഉണ്ടായിട്ടും ആളാരെ ഗോവിന്ദേ കട്ടയ്ക്ക് ഡാൻസ് ചെയ്തു പിടിച്ചു നിന്ന മുകേഷ് ഏട്ടൻ . മുകേഷ് ഏട്ടൻ പല സിനിമയിൽ ശ്രെദ്ധിച്ച ഒരു കാര്യമാണ് അദ്ദേഹത്തിന് വലുതായി ഡാൻസ് അറിയില്ലേലും എളുപ്പം ചില സ്റ്റെപ്പ് ഇട്ട് നൈസായി മാനേജ് ചെയ്യും. കോൺഫിഡൻസ് ലെവൽ സമ്മതിച്ചേ പറ്റൂ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ലാലേട്ടൻ ഡാൻസ് സീനിലുണ്ടേൽ കൂടെ അഭിനയിക്കുന്നവർക്കും നല്ല എനർജി വരും എന്ന് കേട്ടിട്ടുണ്ട്, ക്രോണിക് ബാച്ച്ലറിലെ പാട്ടുകളിൽ അഴിഞ്ഞാട്ടം ആണ്, ഈ പടത്തിൽ സ്കോർ ചെയ്തത് മുഴുവൻ മുകേഷേട്ടൻ ആണ്. ലാസ്റ്റ് നെഗറ്റിവ് ടച്ച് കൊടുത്തില്ലേൽ നായകൻ ആയേനേ, ക്രോണിക് ബാച്ച്ലറിൽ ഒക്കെ കൊറിയോഗ്രാഫി ലീഡ് ചെയ്തത് മുകേഷ് അല്ലേ. അതിലെ സ്റ്റെപ്സ് എല്ലാം നല്ല രസമുണ്ടായിരുന്നു.

ഈ പാട്ടിൽ മുകേഷിനെ കൂടുതൽ ഫോക്കസ് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ട്. ലാസ്റ്റ് ഫ്രെയിം തന്നെ നോക്കിയാൽ മോഹൻലാൽ സൈഡ്ആണ്, ഈ പടത്തിൽ നായകൻ മുകേഷ് ആണെന്ന് തോന്നി വന്നപ്പോ ഡയറക്ടർ അവസാനം മുകേഷിന് ഒരു നെഗറ്റീവ് ടച്ച്‌ കൊടുത്തു, ഈ പടത്തിൽ മുകേഷ് ലാലേട്ടനെ ക്കെ സൈഡ് ആക്കി കളഞ്ഞു, മോഹൻലാലിന്റെ ഡാൻസിന്റെ തീ കാരണം മിക്ക ഡാൻസിഴ്‌സും ഭയന്ന് മാറി നിന്ന സമയങ്ങളിൽ ആണ് മുകേഷ് ഇങ്ങനെ കളിച്ചത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.